കുട്ടികളുടെ വേനൽ അവധി തീരാൻ ഇനി അധികനാളില്ല. സ്കൂൾ തുറന്നാൽ പിന്നെ കുട്ടികൾക്കും മാതാപിതാക്കൾക്കും തിരക്കായിരിക്കും അല്ലോ… അതുകൊണ്ടുതന്നെ ഈ സമയം പ്രയോജനപ്പെടുത്തി കാണാനുള്ള സ്ഥലങ്ങളെല്ലാം കാണുകയാണ് നല്ലത്. മഴപെയ്തു തുടങ്ങിയത് കൊണ്ട് തന്നെ മഴയിൽ ആസ്വദിക്കാൻ പറ്റിയ സ്ഥലങ്ങൾ വേണം തിരഞ്ഞെടുക്കാൻ. വളരെ കുറഞ്ഞ നിരക്കിൽ സുരക്ഷിതമായി പ്രായഭേദമന്യേ എല്ലാവർക്കും പോയി കാണാവുന്ന ചില യാത്രകളെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്.
ബജറ്റ് ഫ്രണ്ട്‌ലിയായി യാത്രകൾ ഒരുക്കിയിരിക്കുന്നത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം സെല്ലാണ്. മഴക്കാലത്ത് പോയി അടിച്ചുപൊളിക്കാൻ പറ്റിയ മൂന്നാറും വാഗമണ്ണ വയനാട് അടക്കം നിരവധി പാക്കേജുകൾ തിരുവനന്തപുരം വെഞ്ഞാറമൂട് കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ അവതരിപ്പിക്കുന്നു.
അഞ്ചുരുളി രാമക്കൽമേട്
ഇടുക്കിയിലെ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളായ അഞ്ചുരുളി, രാമക്കൽമേട് എന്നിവിടങ്ങളിലേക്ക് പോകാം. കാറ്റാടിപ്പാടത്തിലൂടെ പോകുന്ന അഞ്ചുരുളി രാമക്കൽമേട് പാക്കേ് മേ് 25 , 26 നാണ്. 960 രൂപയാണ് നിരക്ക്. ഇതിൽ ബസ് ചാർജ് മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
കൊട്ടിയൂർ
മലബാറിലെ കാശി അഥവാ ദക്ഷിണ കാശിയായ കൊട്ടിയൂരിലേക്കും വെഞ്ഞാറമൂട് നിന്ന് യാത്രയുണ്ട്. കണ്ണൂര് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കൊട്ടിയൂർ ഉത്സവിൽ പങ്കെടുക്കാനാണ് യാത്ര. മേയ് 21 ചൊവ്വാഴ്ച നെയ്യാട്ടത്തോടെ കൊട്ടിയൂർ ഉത്സവത്തിന് തുടക്കമായി. മേയ് 23 വ്യാഴാഴ്ച മുതലാണ് സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമുള്ളത്. തുടർന്ന് മകം കലം വരവ് ദിവസമായ ജൂൺ 13 വ്യാഴാഴ്ച ഉച്ച വരെ സ്ത്രീകൾക്ക് പ്രവേശിക്കാം. കൊട്ടിയൂർ കൂടാതെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം, തിരുനെല്ലി ക്ഷേത്രം എന്നിവ സന്ദർശിച്ച് വരുന്ന യാത്രയാണിത്. 2880 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇലവീഴാപൂഞ്ചിറ
കോട്ടയം ജില്ലയിലെ ഇലവീഴാപൂഞ്ചിറ ഓഫ്‌റോഡ് യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ ഇഷ്ടസ്ഥലം. കോട്ടയംകാരുടെ പ്രിയപ്പെട്ട ഹിൽസ്റ്റേഷൻ. പ്രകൃതി സൗന്ദര്യവും ട്രെക്കിങ്ങും ഓഫ്റോഡും ഒക്കെയാണ് ഇലവീഴാപൂഞ്ചിറയുടെ പ്രധാന ആകർഷണം. കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 3200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇലവീഴാപൂഞ്ചിറയുടെ മുകളിലെത്തിയാല കിട്ടുന്ന വ്യൂ ഒരു കിടിലൻ അനുഭവമായിരിക്കും.
വെഞ്ഞാറമൂട് നിന്ന് മേയ് 26 ഞായറാഴ്ചയാണ് ഇലവീഴാപൂഞ്ചിറ യാത്ര പോകുന്നത്. ഒറ്റദിവസത്തെ യാത്രയാണിത്. 800 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
മൂന്നാർ
കോടമഞ്ഞും മഴയും ആസ്വദിക്കണമെങ്കിൽ മൂന്നാറിലേക്ക് പോകാം.
അത് കൂടാതെ ഒരു രാത്രി സ്ലീപ്പർ ബസിലെ താമസം കൂടിയാകുമ്പോൾ യാത്ര മൊത്തത്തിൽ വേറെ ലെവൽ. മേയ് 24 വെള്ളിയാഴ്ചയാണ് മൂന്നാർ പാക്കേജ് പുറപ്പെടുന്നത്. സ്ലീപ്പർ ബസിലെ സ്റ്റേ ഉൾപ്പെടെ 1800 രൂപയാണ് ഒരാൾക്കുള്ള നിരക്ക്.
വാഗമൺ
മൂന്നാർ പോലെ തന്നെ മഴക്കാലത്ത് മറ്റൊരു സൗന്ദര്യമാണ് വാഗമണ്ണിനുള്ളത്. കോടമഞ്ഞും മൊട്ടക്കുന്നും പിന്നെ പൈന്‍ ഫോറസ്റ്റിലെ ആംബിയൻസും വളഞ്ഞുപുളഞ്ഞ വഴികളും കൂടിയാകുമ്പോൾ സംഗി പൊളിക്കും. മേയ് 24 വെള്ളിയാഴ്ചയാണ് വാഗമൺ ട്രിപ്പ്. ച്ചഭക്ഷണം ഉൾപ്പെടെ 980 രൂപയാണ് ചെലവ്.
കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും കൂടുതൽ വിവരങ്ങൾക്ക്- ഫോൺ: 9497004847, 9746865116,9447005995, 9447501392,9605732125, 8590356071, 8921366099, 9495297715, 7593069447, 9846032840,9809493040, 9447256492,8921366099, 9446072194, 9447324718 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.