തടി കുറക്കാൻ പല വഴികൾ നാം നോക്കാറുണ്ട്. പുലർച്ചെ എഴുന്നേറ്റ് നടക്കുന്നത് മുതൽ ഭക്ഷണം കഴിക്കാതെയും മണിക്കൂറുകൾ ജിമ്മിൽ ചെലവിട്ടും തടി കുറയ്ക്കാൻ കഷ്ടപ്പെടും. ഇതൊക്കെ കുറച്ച് ദിവസം തുടരും. പിന്നീട് ഉപേക്ഷിക്കും. എന്നാൽ ഇനി ജ്യൂസ് കുടിച്ച് തടി കുറച്ചാലോ? ജ്യൂസ് ഫാസ്റ്റിങ്ങ് ഏറെ പ്രചാരം നേടിയ ഒന്നാണ്. ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനും വിഷാംശം പുറംന്തള്ളാനും ജ്യൂസുകൾ സഹായിക്കും. ദഹനസംബന്ധമായ രോഗങ്ങൾ അകറ്റാനും വളരെ നല്ലതാണ് ഈ രീതി. ഈ ജ്യൂസിൽ ഉൾപ്പെടുത്താവുന്ന മാതളനാരങ്ങയെ കുറിച്ചാണ് ഇനി പറയുന്നത്.
ശരീരഭാരം കുറയ്ക്കാനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും മാതളനാരങ്ങ സഹായിക്കുന്നു. മാതളനാരങ്ങ ജ്യൂസിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും യുവത്വത്തിന്റെ തിളക്കം പ്രോത്സാഹിപ്പിക്കാനും ഇത് സഹായിക്കും.
മാതളനാരങ്ങ ജ്യൂസിലെ ഉയർന്ന വിറ്റാമിൻ സി പ്രതിരോധശേഷി ശക്തിപ്പെടുത്തുകയും അണുബാധകളെയും രോഗങ്ങളെയും ചെറുക്കാനുള്ള ശരീരത്തിന്റെ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യും. മാതളനാരങ്ങ ജ്യൂസിലെ ആന്റിഓക്‌സിഡന്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെ വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദഹനപ്രശ്നങ്ങളുള്ളവർ ഡയറ്റിൽ മാതളം ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും. കാരണം ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദഹനത്തെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരംക്ഷിക്കുകയും ചെയ്യും. മാതളനാരങ്ങ ജ്യൂസ് രക്തസമ്മർദ്ദം കുറയ്ക്കുകയും കൊളസ്ട്രോളിന്റെ അളവ് മെച്ചപ്പെടുത്തുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയെല്ലാം ആരോഗ്യകരമായ ഹൃദയത്തിനും ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് നിങ്ങളെങ്കിൽ തീർച്ചയായും മാതളനാരകത്തിന്റെ ജ്യൂസ് കുടിക്കാം
കലോറി കുറവ്
മാതളനാരങ്ങ ജ്യൂസിൽ കലോറി കുറവായതിനാൽ തടി കുറക്കാൻ ശ്രമിക്കുന്നവർക്കുള്ള ഇത് വളരെ അനുയോജ്യമാണ്. മാതളനാരങ്ങ ജ്യൂസ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.
മെറ്റബോളിസം വർധിപ്പിക്കുന്നു
ജ്യൂസിലെ പോളിഫെനോളുകൾ മെറ്റബോളിസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നു. ജ്യൂസ് കുടിക്കുന്നതിലൂടെ അനാരോഗ്യകരമായ എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും കഴിയും. മാത്രമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഇവ ഉത്തമമാണ്.മാതളപാനീയം പതിവായി കുടിക്കുന്നത് കാൻസർ പോലുള്ള രോഗങ്ങൾ വരുന്നത് തടയാൻ സഹായിക്കുമത്രേ. രക്തക്കുഴലുകളിലെ മർദ്ദം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ഇത് മികച്ചതാണ്. ആരോഗ്യകരമായ ലൈംഗികതയെ ഉത്തേജിപ്പിക്കാനും ഗർഭധാരണത്തിന് ആവശ്യമായ ഫോളിക് ആസിഡിൻ്റെ ഉൽപാദനത്തിനുമെല്ലാം മാതളനാരങ്ങ നല്ലതാണ്.
തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ധിക്കാന്‍ സഹായിക്കുന്നു. അല്‍ഷിമേഴ്സ് പോലുള്ള ന്യൂറോ ഡീ ജനറേറ്റീവ് രോഗങ്ങളില്‍ നിന്നും സംരക്ഷിക്കാനും ഇത് നല്ലതാണ്.
ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ മാതളാനാരങ്ങ കഴിച്ചാൽ വയർ നിറഞ്ഞിരിക്കുന്നതായി തോന്നാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണമെന്ന തോന്നൽ ഉണ്ടാകില്ല. അതുവഴി ശരീരഭാരം നിയന്ത്രിക്കാൻ നിങ്ങളെ സഹായിക്കും.. ദഹനത്തെ സഹായിക്കാനുള്ള കഴിവാണ് മാതളനാരങ്ങ ജ്യൂസിൻ്റെ മറ്റൊരു പ്രധാന സവിശേഷത. ശരിയായ ദഹനം ശരീരഭാരം കുറയ്ക്കാൻ നിർണായകമാണ്.
എങ്ങനെ കഴിക്കാം?
മാതളനാരങ്ങ നേരിട്ട് കഴിക്കാൻ മടിയുള്ളവർക്ക് ചെറുനാരങ്ങ പുതിന എന്നിവയെല്ലാം ചേർത്ത് കഴിക്കാം. ജ്യൂസ് കുടിക്കുമ്പോഴും അതിൽ പഞ്ചസാര അധികമായി ചേർക്കുന്നില്ലെന്ന് ഉറപ്പാക്കാം. അമിതമായി കഴിക്കാതിരിക്കാനും ശ്രദ്ധിക്കാം കേട്ടോ. കാരണം അമിതമായ ഉപഭോഗം കലോറി കൂടാൻ കാരണമായേക്കും. അതൊരുപക്ഷേ ഭാരം കൂടാനും കാരണമാകാം.