Movie News

ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനി ഒരുക്കുന്ന പുതിയ ചിത്രം “ഒരു കെട്ടു കഥയിലൂടെ“ കോന്നിയിൽ തുടക്കമായി.

കൊച്ചി: ദേശാടനപക്ഷികൾ സിനിമ പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ ഇടത്തൊടി ഭാസ്കരൻ (ബഹ്‌റൈൻ ),സവിതമനോജ് എന്നിവർ ചേർന്ന് നിർമ്മിച്ച് നവാഗതനായ റോഷൻ കോന്നി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒരു കെട്ടുകഥയിലൂടെ’ പത്തനംതിട്ട കോന്നിയിൽ ആരംഭിച്ചു. ചിത്രത്തിന്റെ പൂജ കോന്നി മഠത്തിൽ കാവ്ദേവീക്ഷേത്രത്തിൽ നടന്നു.ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ :കെ യു ജെനീഷ്കുമാർ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

നീന കുറുപ്പ്, ചെമ്പിൽഅശോകൻ, അരിസ്റ്റോസുരേഷ്, മനോജ് പയ്യോളി, വൈഗ,ജീവനമ്പ്യാർ, ബിഗ്‌ബോസ്ഫെയിം ഡോ: രജിത്കുമാർ, ജി കെ പണിക്കർ, ശ്രീകാന്ത്ചി ക്കു, എസ്.ആർ. ഖാൻ കോഴിക്കോട്, ബാല മയൂരി, ഷമീർ, അൻസു കോന്നി എന്നിവർക്കൊപ്പം പുതുമുഖങ്ങളായ സച്ചിൻ പല പറമ്പിൽ, മിന്നുമെറിൻ, അൻവർ, അമൃത്, ആൻമേരി, അതുല്യ തുടങ്ങിയവരും അഭിനയിക്കുന്നു.

ചിത്രത്തിന്റെ കഥയും കോ- ഡയറക്ഷനും ജിറ്റ റോഷൻ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം – ഷാജി ജേക്കബ് ,എഡിറ്റിംഗ് – റോഷൻ കോന്നി ,ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ -ശ്യാം അരവിന്ദം, കലാസംവിധാനം – ഷാജി മുകുന്ദ് , വിനോജ് പല്ലിശ്ശേരി ,ഗാനരചന – മനോജ് പാലക്കാട്, മുരളി മൂത്തേടം. സംഗീതം – സജിത്ത് ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ – സജിത്ത് സത്യൻ, ചമയം – സിന്റ മേരി വിത്സന്റ് ,നൃത്ത സംവിധാനം -അതുൽ രാധാകൃഷ്ണൻ, കോസ്റ്റുംസ് -അനിശ്രീ, ആലാപനം – ബെൽരാം, നിമ്മി ചക്കിങ്കൽ. പി.ആർ.ഒ പി.ആർ.സുമേരസ്റ്റിൽസ് എഡ്‌ഡി ജോൺ.

അസ്സോസിയേറ്റ് – കലേഷ്‌കുമാർ , നന്ദഗോപൻ ,നവനീത് .ആർട്ട് അസിസ്റ്റന്റ് – ഗോപു ,ഫോക്കസ് പുള്ളർ -കിഷോർ ലാൽ, അസോസിയേറ്റ് ക്യാമറാമാൻ – ശ്രീജേഷ്,പോസ്റ്റർ ഡിസൈൻ സുനിൽ എസ് പുരം , ലൊക്കേഷൻ മാനേജർസ് ആദിത്യൻ ,ഫാറൂഖ്.