Kerala

മഴക്കെടുതി: സംസ്ഥാനത്ത് മരണം 12 ആയി: ഇന്ന് രണ്ട് മരണം കൂടി

തിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 12 ആയി. ഇന്ന് രണ്ട് പേർ കൂടി മരിച്ചു. മിന്നലേറ്റ് കാസര്‍കോട് ബെള്ളൂര്‍ സ്വദേശി ഗംഗാധരനും (76) വെള്ളക്കെട്ടില്‍ വീണ് മത്സ്യത്തൊഴിലാളിയായ പുതുവൈപ്പ് കോടിക്കല്‍ ദിലീപുമാണ് (51) മരിച്ചത്. പുതുവൈപ്പ് ബീച്ചിലെ വെള്ളക്കെട്ടിലാണ് ദിലീപ് വീണത്.

ഇന്നലെ കോട്ടയം പാലാ പയപ്പാറില്‍ ചെക്ക്ഡാം തുറന്നു വിടുന്നതിനിടെ കൈകള്‍ പലകയില്‍ കുടുങ്ങി കരൂര്‍ ഉറുമ്പില്‍ വീട്ടില്‍ രാജു(53), തോട്ടില്‍ വീണു മലപ്പുറം ചേലേമ്പ്ര സ്വദേശി പ്രണവാനന്ദന്‍ (71), കോഴിക്കോട് ബേപ്പൂര്‍ മാത്തോട്ടം കുത്തുകല്ല് റോഡിലെ കനാലില്‍ വീണ് രാധ (84) എന്നിവരാണു മരിച്ചത്.