അശ്രദ്ധമായി എസ്‌യുവി ഓടിച്ച് കാൽനടയാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിന് ഡൽഹിയിലെ ഹരി നഗർ സ്വദേശിയായ പ്രിൻസ് മാവി എന്ന 25 കാരനെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
വാഹനം പോലീസ് കണ്ടുകെട്ടി. കൂടാതെ, മോട്ടോർ വെഹിക്കിൾസ് ആക്ട് പ്രകാരം ഒന്നിലധികം നിയമലംഘനങ്ങൾക്ക് 35,000 രൂപ മാവിക്ക് ട്രാഫിക് പോലീസ് പിഴ നൽകിയിട്ടുണ്ട്. ടിൻറഡ് ഗ്ലാസുകളുടെ ഉപയോഗം, ജാതി പരാമർശങ്ങൾ അടങ്ങിയ കേടായ നമ്പർ പ്ലേറ്റ്, അശ്രദ്ധമായ ഡ്രൈവിംഗ്, നിശ്ചിത വായു മലിനീകരണ തോത് കവിയൽ എന്നിവ ഉൾപ്പെടുത്തിയും കേസ് എടുത്തു .
ഇയാൾക്കെതിരെ ഐപിസി സെക്ഷൻ 279 (അശ്രദ്ധമായി വാഹനമോടിക്കുക), 336 (ജീവനോ വ്യക്തിഗത സുരക്ഷയോ അപകടപ്പെടുത്തുക), 504 (മനഃപൂർവം അപമാനിക്കൽ) എന്നിവ പ്രകാരം നോയിഡ പോലീസ് കേസെടുത്തു.
എക്സിൽ വൈറൽ ആയ ഒരു വീഡിയോയുടെ പിന്നാലെ പോയ അന്വേഷണമാണ് പ്രതിയിൽ കൊണ്ടുചെന്ന് എത്തിച്ചത് .സാഹസികമായി വണ്ടിയോടിക്കുന്ന വീഡിയോ മെയ് ഒന്നിനാണ് എക്സിലൂടെ പങ്കുവെച്ചിരുന്നത് .