നമ്മളുടെ എല്ലാവരുടേയും വീട്ടുമുറ്റത്ത് സുലഭമായി വളരുന്ന ചെടിയാണ് തുളസി. പലവിധത്തിലുള്ള ചികിത്സകള്‍ക്കായി ഇത് ഉപയോഗിക്കുന്നു. തുളസിയില വെറുതെ കടിച്ചു തിന്നുന്നവരുണ്ട്. പനി വന്നാലും ചുമ വന്നാലും ആദ്യം തൊടിയിലേക്ക് ഓടുന്നത് തുളസിയില പറിക്കാൻ വേണ്ടി ആയിരിക്കും. അത്തരത്തിൽ പല ഒറ്റമൂലികളിലെയും അവിഭാജ്യ ഘടകമാണ് തുളസി. ആയുർവേദത്തിൽ പലവിധ ചികിത്സയ്ക്കും തുളസി ഉപയോഗിക്കുന്നുണ്ട്.
തുളസി വെള്ളം എങ്ങനെ തയ്യാറാക്കാം?
ഒരു പിടി തുളസി നന്നായി കഴുകി വൃത്തിയാക്കുക. അതിനുശേഷം വെള്ളത്തിൽ ഇട്ട് 10-12 മിനിറ്റ് തിളപ്പിക്കുക. അരിച്ചെടുത്തശേഷം തണുക്കാനായി മാറ്റിവയ്ക്കുക. മധുരം വേണമെങ്കിൽ കുറച്ച് തേൻ ചേർക്കുക. ദിവസവും രാവിലെ വെറും വയറ്റിൽ കുടിക്കുക.
തുളസി വെള്ളം ദിവസവും കുടിച്ചാൽ അദ്ഭുതപ്പെടുത്തുന്ന ആരോഗ്യ ഗുണങ്ങളാണ് ലഭിക്കുക. ദിവസവും തുളസി വെള്ളം കുടിച്ചാലുള്ള 5 ആരോഗ്യ ഗുണങ്ങൾ അറിയാം.
1. രോഗപ്രതിരോധശേഷി കൂട്ടും
.പതിവായി തുളസി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കും. ജലദോഷത്തിനും പനിക്കുമുള്ള സാധ്യത കുറയ്ക്കും. ആന്റിഓക്‌സിഡന്റുകളും ഇമ്മ്യൂണോമോഡുലേറ്ററി ഗുണങ്ങളും സമ്പുഷ്ടമായി ഇതിൽ അടങ്ങിയിരിക്കുന്നു. ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് ഏറെ ഗുണം ചെയ്യും
2. സമ്മർദവും ഉത്കണ്ഠയും കുറയ്ക്കുന്നു
സമ്മർദ്ദത്തിനും ഉത്കണ്ഠയ്ക്കും ഇത് ഉത്തമമാണ്. തുളസിക്ക് അഡാപ്റ്റോജെനിക് ഗുണങ്ങളുണ്ട്, കൂടാതെ കാൽസ്യം, സിങ്ക്, ഇരുമ്പ്, വിറ്റാമിനുകൾ എ, സി തുടങ്ങിയ നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. അഡാപ്റ്റോജനുകൾ സമ്മർദം കൈകാര്യം ചെയ്യാൻ സഹായിക്കുന്നു.
3. ദഹന ആരോഗ്യം വർധിപ്പിക്കുന്നു
തുളസിയിൽ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ദഹനപ്രക്രിയയിലെ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും. വയറുവേദന, ഗ്യാസ്, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ അകറ്റി ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുളസി വെള്ളം സഹായിക്കും. ഭക്ഷണത്തെ കാര്യക്ഷമമായി തകർക്കുന്ന ദഹന എൻസൈമുകളുടെ ഉത്പാദനത്തെ ഉത്തേജിപ്പിക്കാൻ തുളസിക്ക് കഴിയും. മാത്രമല്ല,
4. ദന്താരോഗ്യത്തിന് ഗുണകരം
തുളസിക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. വായിലെ ബാക്ടീരിയകളെ ചെറുക്കാനും പ്ലേഗ് അടിഞ്ഞുകൂടൽ, മോണരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും. വായ്നാറ്റം അകറ്റാനും തുളസി വെള്ളം സഹായിക്കും. പല്ലുകളെ ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഇത് സഹായിക്കുന്നു.
5. ശ്വസന ആരോഗ്യം
ജലദോഷം, ആസ്ത്മ, ബ്രോങ്കൈറ്റിസ് എന്നിവയെ നേരിടാൻ സഹായിക്കുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങൾ തുളസിയിലുണ്ട്. ശ്വാസകോശാരോഗ്യത്തിന് തുളസി ഏറെ ഗുണം ചെയ്യുന്നുണ്ട്. തുളസി വെള്ളം കുടിക്കുന്നത് ശ്വാസനാളത്തിലെ വീക്കം കുറയ്ക്കാനും മൂക്കടപ്പ് അകറ്റാനും ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളെ ചെറുക്കാനും സഹായിക്കും.