ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല വേദാന്ത വിഭാഗത്തിൽ നിന്നും വിരമിക്കുന്ന മുൻ വകുപ്പ് അധ്യക്ഷയും ഡീനുമായ പ്രൊഫ. കെ. മുത്തുലക്ഷ്മിയോടുളള ആദരണാർത്ഥം ദേശീയ സെമിനാർ സംഘടിപ്പിച്ചു. വൈസ് ചാൻസലർ ഡോ. കെ. കെ. ഗീതാകുമാരി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി. സി. മുരളീമാധവൻ മുഖ്യ പ്രഭാഷണം നടത്തി. പ്രൊഫ. എസ്. ഗീതാമണിയമ്മ അധ്യക്ഷയായി. പ്രോഫ. ജി. നാരായണൻ, പ്രൊഫ. വി. വസന്തകുമാരി, പ്രൊഫ. എസ്സ്. ഷീബ, പ്രൊഫ. കെ. യമുന, ഡോ. വി. കെ. ഭവാനി എന്നിവർ പ്രസംഗിച്ചു.
സെമിനാറിൽ ‘വിവർത്തനവും വ്യാഖ്യാനവും – പരിമിതികൾ, വ്യാപ്തികൾ, സാംസ്കാരിക വിവക്ഷകൾ’ എന്ന വിഷയത്തിൽ പ്രൊഫ. സി. എം. നീലകണ്ഠനും ‘വിവർത്തനത്തിന്റെ സാംസ്കാരിക വിവക്ഷകൾ: നൈഷധ വിവർത്തനം മുൻ നിർത്തി ഒരു ആലോചന’ എന്ന വിഷയത്തിൽ പ്രൊഫ. എൻ. അജയകുമാറും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.