ദഹനത്തിൽ സംഭവിക്കുന്ന പ്രശ്നം മൂലമാണ് അസിഡിറ്റി ഉണ്ടാകുന്നത്. വയറുവേദനയാണ് പ്രധാന ലക്ഷണം. ആമാശയത്തിൽ ആസിഡുകളുടെ അധികസ്രവണം ഉണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. വയറുവേദനയ്ക്ക് പുറമേ അസിഡിറ്റി മറ്റു പല അസ്വസ്ഥതകളും ഉണ്ടാക്കുന്നുണ്ട്. ഭക്ഷണക്രമം ശ്രദ്ധിച്ചാൽ ഒരു പരിധിവരെ അസിഡിറ്റിയെ നിയന്ത്രിക്കാം. അത്തരത്തിൽ അസിഡിറ്റി അകറ്റുന്ന ചില ഭക്ഷണപദാർത്ഥങ്ങൾ എന്തൊക്കെയെന്ന് നോക്കാം…
കുതിർത്ത ഉണക്കമുന്തിരി
വെറും വയറ്റിൽ കുതിർത്ത ഉണക്കമുന്തിരി കഴിക്കുക. ഇത് അസിഡിറ്റി കുറയ്ക്കാൻ സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധശേഷിയെ വർധിപ്പിക്കുന്നു.
വെറും വയറ്റിൽ ഉണക്കമുന്തിരിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കും.
മോര്
മോര് കഴിക്കുന്നത് നെഞ്ചെരിച്ചിൽ ലക്ഷണങ്ങൾ കുറയ്ക്കുകയും ചെയ്യും. മോര് അസിഡിറ്റിക്ക് ഗുണം ചെയ്യും. വയറ്റിലെ ആസിഡിനെ നിർവീര്യമാക്കാനും ദഹനത്തെ സഹായിക്കാനും സഹായിക്കുന്ന ലാക്റ്റിക് ആസിഡ് ഇതിൽ അടങ്ങിയിട്ടുണ്ട്.
പെരുംജീരകം
പെരുംജീരക വെള്ളം വിവിധ ദഹനപ്രശ്നങ്ങൾ അകറ്റുന്നതിന് ഫലപ്രദമാണ്. പെരുംജീരകമിട്ട വെള്ളം അസിഡിറ്റി, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.
കരിക്ക് വെള്ളം
കരിക്ക് വെള്ളത്തിൽ പൊട്ടാസ്യം പോലെയുള്ള സഹായകമായ ഇലക്ട്രോലൈറ്റുകൾ അടങ്ങിയിരിക്കുന്നു. ഇത് ആസിഡ് റിഫ്ലക്സ് കൈകാര്യം ചെയ്യുന്നതിൽ സഹായിക്കുന്നു.
വാഴപ്പഴം
അസിഡിറ്റി പ്രശ്നം അകറ്റുന്നതിന് വാഴപ്പഴം സഹായകമാണ്. ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് അസിഡിറ്റി പ്രശ്നം തടയുന്നതിൽ സഹായിക്കുന്നു.