പ്രായം കൂടുമ്പോൾ മുടി നരയ്ക്കുന്നത് സ്വാഭാവികമാണ്. എന്നാൽ ഇന്ന് ചെറുപ്പക്കാരിലും അകാലനര കാണപ്പെടുന്നു. ഇത് ആളുകളുടെ ആത്മവിശ്വാസത്തെ ബാധിക്കുന്നു. കുട്ടികളിൽ ഉൾപ്പെടെ അകാലനര കാണപ്പെടുന്നുണ്ട്.
സാധാരണ പ്രായപരിധിയേക്കാൾ നേരത്തെ തന്നെ മുടി നരക്കുന്നതിനെയാണ് അകാലനര എന്നു പറയുന്നത്. വിറ്റാമിൻ കുറവുകൾ, ജനിതകശാസ്ത്രം, മറ്റു ഘടകങ്ങൾ എന്നിവയെല്ലാം അകാലനരയ്ക്ക് കാരണമാകുന്നു
പ്രായമായവരുടെ മുടി നരയ്ക്കുന്നത് തീർത്തും സ്വാഭാവികമായ പ്രക്രിയയാണ്. എന്നാൽ കുട്ടികളിലും ചെറുപ്പക്കാരിലും ഇങ്ങനെ സംഭവിക്കുമ്പോൾ അതിന് പ്രത്യേകം ശ്രദ്ധ തന്നെ കൊടുക്കണം.
അകാലനരയുടെ കാരണങ്ങൾ
1. ചില പോഷകങ്ങളുടെ കുറവ്. ( പ്രത്യേക വിറ്റാമിനുകളുടെയും ധാതുക്കളുടെയും അപര്യാപ്തമായ ഉപഭോഗം, പ്രത്യേകിച്ച് വിറ്റാമിൻ ബി 12, ഇരുമ്പ്, ചെമ്പ്, സിങ്ക് എന്നിവ അകാലനരയുടെ വികാസത്തിൽ ഒരു പങ്കു വഹിച്ചേക്കാം. വിറ്റാമിൻ ബി 12, വിറ്റാമിൻ ഡി 3, കാൽസ്യം എന്നിവയുടെ കുറവ് ചെറുപ്പത്തിൽ തന്നെ വെളുത്ത മുടിക്ക് കാരണമാകുമെന്ന് ഇൻ്റർനാഷണൽ ജേണൽ ഓഫ് ട്രൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.)
2. തൈറോയ്ഡ് തകരാറുകൾ, വിറ്റിലിഗോ, സ്വയം രോഗപ്രതിരോധ രോഗങ്ങൾ തുടങ്ങിയ ചില രോഗാവസ്ഥകൾ അകാല നരയ്ക്ക് കാരണമാകും. മുടിയിൽ ഉപയോഗിക്കുന്ന ചില ഉൽപന്നങ്ങൾ, പരിസ്ഥിതി മലിനീകരണം, ചില മരുന്നുകൾ എന്നിവയിലെ രാസവസ്തുക്കൾ മുടിയുടെ ആരോഗ്യത്തെ ബാധിക്കാം.
3. പാരമ്പര്യം (അകാലനരയ്ക്കു പിന്നിൽ പാപമ്പര്യം വലിയൊരു പങ്കുവഹിക്കുന്നുണ്ട്. മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ ചെറുപ്രായത്തിലേ നര വന്നിട്ടുണ്ടെങ്കിൽ സാധ്യത കൂടുതലാണ്.)
4. പുകവലി
5. സമ്മർദ്ദം (നീണ്ടുനിൽക്കുന്ന സമ്മർദ്ദം നരച്ച മുടിയുടെ തുടക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്ട്രെസ് ഹോർമോണുകൾ മെലാനിൻ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്നു. ഇത് അകാല നരയിലേക്ക് നയിക്കുന്നു.)