Kerala

ചെന്നൈ- കൊച്ചുവേളി പ്രത്യേക ട്രെയിൻ ജൂലൈ മൂന്ന് വരെ സർവീസ് നടത്തും

തിരുവനന്തപുരം: ചെന്നൈ സെൻട്രലിൽ നിന്നു കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക ട്രെയിൻ ഒരു മാസം കൂടി സർവീസ് നടത്തും. ജൂലൈ മൂന്ന് വരെയാണ് സർവീസ് തുടരുക.

ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06043) ആണ് സർവീസ് നടത്തുന്നത്.

തിരിച്ച് വ്യാഴാഴ്ചകളിലാണ് ചെന്നൈയിലേക്കുള്ള കൊച്ചുവേളിയിൽ നിന്നുള്ള സർവീസ്. കെച്ചുവേളിയിൽ നിന്നുള്ള (06044) ഈ ട്രെയിൻ ജൂലൈ നാല് വരെയും തുടരും.