കൊച്ചി: ചാലക്കുടിപ്പുഴയിൽ കുളിക്കാനിറങ്ങിയ യുവതിയും പെൺകുട്ടിയും മുങ്ങി മരിച്ചു. പറവൂർ പുത്തൻവേലിക്കര യിലാണ് ദാരുണസംഭവമുണ്ടായത്. മേഘ (27), ജ്വാലാ ലക്ഷ്മി (13) എന്നിവരാണ് മരിച്ചത്.
ഇവർ ഉൾപ്പെടെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. ഇതിൽ മൂന്നു പേരാണ് അപകടത്തിൽപെട്ടത്. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും ഗുരുതരാവസ്ഥയിലായിരുന്ന രണ്ടു പെൺകുട്ടികൾ മരണത്തിനു കീഴടങ്ങുകയായിരുന്നു. കോഴിത്തുരുത്ത് മണൽബണ്ടിനു സമീപമാണു സംഭവം.