തൃശൂർ: വനിതാ ഉദ്യോഗസ്ഥയ്ക്ക് നേരെ പോലീസ് അക്കാദമിയിൽ ലൈംഗികാതിക്രമം നടന്നതായി പരാതി. തൃശൂർ രവർമപുരത്തുള്ള പോലീസ് അക്കാദമി ആസ്ഥാനതാണ് സംഭവം. യുവതിയെ ഓഫീസിൽ വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. വനിതാ ഉദ്യോഗസ്ഥയോട് അതിക്രമം കാണിച്ചത് ഓഫീസർ കമാന്റന്റ് റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ്.
ഈ മാസം 17 നാണ് സംഭവം നടന്നത്. പരാതിക്കാരിയില്‍ നിന്ന് മൊഴിയെടുക്കുകയും ചെയ്തു.അതിനിടയില്‍ പരാതി ഒത്തുതീര്‍പ്പാനുള്ള ശ്രമം നടക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. അക്കാദമി ഡയറക്ടർക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥ പരാതി നൽകി. ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കണം എന്നും, ജോലി മാറ്റം വേണം എന്നും യുവതി ആവശ്യപ്പെട്ടു. അതേസമയം,പരാതിയില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്.