കൊച്ചി: ട്രെയിൻ ടിക്കറ്റ് ബുക്കിങ് എളുപ്പമാക്കാനും യാത്രാനുഭവം കൂടുതൽ മെച്ചപ്പെടുത്താനുമായി പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മേക്ക് മൈ ട്രിപ്പ്. ടെക്‌നോളജി-ഡ്രിവൻ പ്രതിവിധികളിലൂടെ ട്രെയിൻ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കുള്ള ആശങ്കകളിൽ പരിഹരിക്കുന്നതാണ് ഫീച്ചറുകൾ. കൺഫേം ടിക്കറ്റുകൾക്കായുള്ള ബുക്കിംഗ് വിൻഡോ യാത്രയ്ക്ക് 120 ദിവസം മുമ്പ് ഓപ്പണാകുകയും, അതിവേഗം തീർന്നുപോകുകയൊ വെയ്റ്റ്‌ലിസ്റ്റിൽ ആവുകയോ ചെയ്യും. ഇതൊഴിവാക്കാനായി സീറ്റ് ലോക്ക് ഫീച്ചർ മേക്ക്‌മൈട്രിപ്പ് അവതരിപ്പിച്ചു. അതിലൂടെ നിരക്കിന്റെ 25% നൽകി കൺഫേംഡ് ടിക്കറ്റ് നേടാനാകും. ബാക്കി തുക യാത്രക്ക് 24 മണിക്കൂർ മുമ്പ് അടച്ചാൽ മതി. മേക്ക്‌മൈട്രിപ്പിന്‍റെ കണക്റ്റഡ് ട്രാവൽ ഫീച്ചറിലൂടെ ബസ്, ട്രെയിൻ യാത്രകൾ സംയോജിപ്പിച്ച്, ലേഓവർ സമയവും മൊത്തത്തിലുള്ള യാത്രാ ദൈർഘ്യവും കണക്കിലെടുത്ത് പല കോംബനേഷനുകൾ നൽകും.
റൂട്ട് എക്സ്റ്റൻഷൻ അസിസ്റ്റൻസ് ഫീച്ചറാണ് മറ്റൊരു പുതുമ. ഈ ഫീച്ചറിലൂടെ ഇഷ്ടപ്പെട്ട റൂട്ടിൽ സീറ്റ് ലഭ്യമല്ലെങ്കിൽ മറ്റ് ഓപ്ഷനുകൾ കാണിച്ചുതരുന്നു. തിരഞ്ഞെടുത്ത സ്റ്റേഷനിൽ നിന്ന് ടിക്കറ്റുകൾ കിട്ടാതെ വരുമ്പോൾ ഏതാനും കിലോമീറ്റർ ചുറ്റളവിലുള്ള സ്റ്റേഷനുകളിൽ നിന്ന് ട്രെയിനുകൾ നിർദ്ദേശിക്കുന്ന സമീപ സ്റ്റേഷനുകളുടെ ശുപാർശകളും ഇതിൽ ലഭിക്കും. മാത്രമല്ല, ക്യാൻസലേഷൻ പെനാൽറ്റി ഒഴിവാക്കി ഫ്രീ കാൻസലേഷൻ ഓപ്ഷനുമുണ്ട്. ഫുഡ് ഇൻ ട്രെയിൻ ഫീച്ചർ കൊണ്ട് യാത്ര ആരംഭിച്ചതിന് ശേഷവും യാത്രക്കാർക്ക് റെസ്റ്റോറൻ്റുകൾ കണ്ടെത്തി സീറ്റുകളിലേക്ക് ഫുഡ് ഡെലിവറി ലഭ്യമാണ്. ട്രെയിൻ ട്രാക്കിംഗ്, പ്ലാറ്റ്ഫോം ലൊക്കേറ്റർ ഫീച്ചറുകളും ട്രെയിൻ യാത്രക്കാർക്ക് ഫോൺ നെറ്റ്‌വർക്ക് കിട്ടാത്തപ്പോൾപോലും ബോർഡിംഗിനും ഡീബോർഡിംഗിനും ആവശ്യമായ എല്ലാ വിവരങ്ങളും നൽകുന്നു. ട്രെയിൻ യാത്ര സുഖകരമാക്കാനും ഓരോ യാത്രയും അവിസ്‍മരണീയമായ അനുഭവമാക്കാനുമുഉള്ള മേക്ക്‌മൈട്രിപ്പിന്‍റെ പ്രതിബദ്ധതയാണ് ഈ നൂതന ഫീച്ചറുകൾക്ക് പിറകിലെന്ന് മേക്ക്‌മൈട്രിപ്പിന്‍റെ സഹസ്ഥാപകനും ഗ്രൂപ്പ് സിഇഒയുമായ രാജേഷ് മഗോ പറഞ്ഞു.