പ്രായമാകുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ചർമ്മത്തിലെ ചുളിവുകൾ. മുഖം കഴുത്ത് കൈകൾ എന്നിവ പോലെ സൂര്യപ്രകാശം പതിവായി ഏൽക്കുന്ന ഭാഗങ്ങളിൽ ചുളിവുകൾ പെട്ടെന്ന് ഉണ്ടാകാം. നിങ്ങൾ പുകവലിക്കുന്ന ശീലമുള്ളവർ ആണെങ്കിൽ പെട്ടെന്ന് തന്നെ ചർമ്മത്തിന് പ്രായം സംഭവിക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ മാറ്റാൻ ഒരുപാട് പണമൊന്നും മുടക്കേണ്ട. വളരെ ലളിതമായ രീതിയിൽ പരീക്ഷിക്കാവുന്ന ചില വീട്ടുവൈദ്യങ്ങളെ കുറിച്ചാണ് ഇനി വിശദീകരിക്കുന്നത്.
ആപ്പിളും തേനും മാസ്ക്:
ഒരു ആപ്പിൾ വെള്ളത്തിൽ തിളപ്പിക്കുക, എന്നിട്ട് അത് തണുപ്പിക്കുക. വിത്തുകൾ നീക്കം ചെയ്ത് ആപ്പിൾ മാഷ് ചെയ്യുക. ഒരു ടീസ്പൂൺ വീതം തേനും പാൽപ്പൊടിയും മിക്സ് ചെയ്യുക. മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയുക.
ഒലിവ് ഓയിലും നാരങ്ങ നീരും:
ഒലിവ് ഓയിൽ നാരങ്ങാനീരുമായി കലർത്തുക. മിശ്രിതം മുഖത്തും കഴുത്തിലും ചെറുതായി മസാജ് ചെയ്യുക. പത്തു പതിനഞ്ചു മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകി കളയുക.
പയർ പേസ്റ്റ്:
പയർ എടുത്ത് പേസ്റ്റ് രൂപത്തിലാക്കുക. പേസ്റ്റ് മുഖത്തും കഴുത്തിലും തുല്യമായി പുരട്ടുക. പത്ത് പതിനഞ്ച് മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക, എന്നിട്ട് തണുത്ത വെള്ളത്തിൽ കഴുകുക.
തൈര്, മഞ്ഞൾ മാസ്ക്:
ഒരു ടേബിൾ സ്പൂൺ തൈരും മഞ്ഞളും യോജിപ്പിക്കുക. മിശ്രിതം നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. പത്ത് പതിനഞ്ച് മിനിറ്റ് ഉണങ്ങാൻ അനുവദിക്കുക, എന്നിട്ട് തണുത്ത വെള്ളത്തിൽ മുഖം വൃത്തിയാക്കുക.
നാരങ്ങ നീര്, പാൽ ക്രീം:
മിൽക്ക് ക്രീമിൽ നാരങ്ങ നീര് നന്നായി കലർത്തുക. മിശ്രിതം നിങ്ങളുടെ മുഖത്ത് തുല്യമായി പുരട്ടുക. ഇത് പത്ത് പതിനഞ്ച് മിനിറ്റ് ഇരിക്കട്ടെ, എന്നിട്ട് വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. ഉറപ്പായും മാറ്റം കാണാവുന്നതാണ്.
മാസ്ക്കുകൾ ഉപയോഗിക്കുമ്പോൾ ചർമ്മത്തിൽ അലർജി ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പിക്കുക. ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം സ്വീകരിച്ചതിന് ശേഷം മാത്രം ഇവ ഉപയോഗിക്കുക.