ശരീരഭാരം നിയന്ത്രിക്കണമെന്ന് വെറുതെ സ്വപ്നം മാത്രം കണ്ടാൽ പോരാ. അതിന് പരിശ്രമിക്കുക കൂടി വേണം. മടിയാണ് ഭൂരിഭാഗം പേരുടെയും പ്രശ്നം. ഡയറ്റ് വ്യായാമം എന്ന് ഉൾപ്പെടെയുള്ള കാര്യങ്ങൾ തുടങ്ങിവെക്കുകയും എന്നാൽ പിന്നീട് അത് പിന്തുടരുകയും ചെയ്യാതിരിക്കുന്ന അവസ്ഥ.
പട്ടിണി കിടന്നല്ല വണ്ണം കുറയ്ക്കേണ്ടത്. ഭക്ഷണം കഴിച്ചു കൊണ്ട് തന്നെ ശരീരഭാരം നിയന്ത്രിക്കാം. അതിനുവേണ്ടി എന്ത് ഇങ്ങനെ കഴിക്കണം എന്ന ധാരണയാണ് ആദ്യം ഉണ്ടാകേണ്ടത്. ആരോഗ്യകരമായ ഡയറ്റ് വേണം എപ്പോഴും പിന്തുടരാൻ. അതുപോലെതന്നെ കൃത്യസമയത്ത് ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം. ഡയറ്റ് പിന്നിടുന്നവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പഴങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
സിട്രസ് ഫ്രൂട്ടായ ഓറഞ്ചുകള്‍ നമ്മുടെ ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. നമ്മുടെ ശരീരത്തില്‍ എപ്പോഴും വെള്ളം നിറഞ്ഞിരിക്കാൻ ഓറഞ്ചുകള്‍ സഹായിക്കും. ജലാംശം ശരീരത്തില്‍ എപ്പോഴുമുണ്ടാകുമ്പോള്‍ ഉന്മേഷവും ഊര്‍ജവും ലഭിക്കും. കാരണം ഓറഞ്ചില്‍ ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്.
ശരീരത്തിന് ഏറെ ഗുണകരമാണ് ഓറഞ്ച്. കാരണം വിറ്റാമിന്‍ സിയുടെയും ഫൈബറിന്റെയും വലിയൊരു കലവറയാണ് ഓറഞ്ചുകള്‍. നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ നീക്കം ചെയ്യാന്‍ ഇവ സഹായിക്കും.
ഫൈബര്‍ നമ്മുടെ അമിത വിശപ്പിനെ ഇല്ലാതാക്കാന്‍ സഹായിക്കും. ഓറഞ്ച് കഴിക്കുന്നതിലൂടെ ദീര്‍ഘ നേരം വയര്‍ നിറഞ്ഞിരിക്കും. അതിലൂടെ വിശപ്പിനെ നിയന്ത്രിക്കാം. അതിന് കാരണം ഫൈബറാണ്. ശരീരത്തിലേക്ക് കൂടുതല്‍ കലോറി എത്താതെ തടയാനും ഫൈബറിന് സാധിക്കും. അതിലൂടെയാണ് ഭാരം കുറയ്ക്കാനാവുക. ഫ്‌ളാവനോയിഡുകളും കരോട്ടിനോയിഡുകളും ധാരാളമായി ഓറഞ്ചിലുണ്ട്. ഇവയും ആന്റിഓക്‌സിഡന്റുകളാണ്. ചര്‍മത്തിന് ഇവ ഏറെ ഗുണകരമാണ്.
അതുപോലെ കലോറികളും അമിതമായി ശരീരത്തിലെത്തില്ല. ധാരാളം പോഷകങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി അമിത അളവിലുള്ളത് കൊണ്ട് ശരീരത്തിന് ഇവ ഗുണകരമാണ്.
വിറ്റാമിന്‍ സി കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. ഇതൊരു കിടിലന്‍ ആന്റിഓക്‌സിഡന്റാണ്. ഇവ നമ്മുടെ പ്രതിരോധ ശേഷിയെ വര്‍ധിപ്പിക്കും. നമ്മുടെ ചര്‍മത്തെ ഏറ്റവും മികവുറ്റതാക്കി നിലനിര്‍ത്തും. മുറിവുകള്‍ വേഗത്തില്‍ ഭേദപ്പെടാനും ഇവ സഹായിക്കും. അതുപോലെ തന്നെ ഭാരം കുറയ്ക്കാനും ഇവ സഹായിക്കും.
പ്രധാന ഭക്ഷണങ്ങൾക്കിടയ്ക്ക് ലഘുഭക്ഷണമായും ഓറഞ്ച് കഴിക്കാവുന്നതാണ്. ഇത് വിശപ്പകറ്റാനും ശരീരത്തിനാവശ്യമായ വിറ്റമിനുകളും ധാതുക്കളും ലഭിക്കാനും സഹായിക്കും. ഒപ്പം അനാരോഗ്യ ഭക്ഷണങ്ങൾ കഴിക്കുന്നതിൽ നിന്ന് തടയാനും ഈ ശീലം സഹായിക്കും.