ശരിയായ സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിൽ അത് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കണം. രാത്രി ഭക്ഷണം കഴിച്ചത് ശരിയായില്ലെങ്കിൽ അത് ദഹനത്തെ മാത്രമല്ല ഉറക്കത്തെയും ബാധിക്കും. ഉറങ്ങാനും മുൻപ് അമിതമായ അളവിൽ ഭക്ഷണം കഴിക്കരുതെന്നാണ് പൊതുവെ പറയാറ്. അതുപോലെതന്നെ രാത്രി കഴിക്കാൻ പാടില്ലാത്ത ചില പഴങ്ങളുമുണ്ട്. രാത്രി പഴങ്ങൾ കഴിക്കുന്ന ശീലമുള്ളവരാണ് മിക്കവരും. അതുകൊണ്ടുതന്നെ കഴിക്കാൻ പാടില്ലാത്ത പഴങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.
മാമ്പഴം
മാമ്പഴത്തില്‍ പഞ്ചസാര അടങ്ങിയിട്ടുള്ളതിനാല്‍, രാത്രി ഇവ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാന്‍ കാരണമാകും.
ഓറഞ്ച്
രാത്രി ഓറഞ്ച് കഴിച്ചാല്‍, ഇവയിലെ ആസിഡ് സാന്നിധ്യം മൂലം ചിലര്‍ക്ക് അസിഡിറ്റി പ്രശ്നങ്ങള്‍ ഉണ്ടാകാം. അത്തരക്കാര്‍ രാത്രി ഓറഞ്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
നാരങ്ങ
നാരങ്ങയും രാത്രി കഴിക്കുന്നത് ചിലര്‍ക്ക് നെഞ്ചെരിച്ചില്‍ ഉണ്ടാകാം. ഇത് ഉറക്കത്തെയും തടയപ്പെടുത്താം.
പേരയ്ക്ക
ഫൈബറിനാല്‍ സമ്പന്നമാണ് പേരയ്ക്ക. എന്നാല്‍ ഇവ രാത്രി കഴിക്കുന്നത്, ചിലരില്‍ ദഹിക്കാന്‍ പ്രയാസമുണ്ടാകും.
മാതളം
മാതളവും രാത്രി കഴിക്കുന്നത് അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ ഇവയും ഒഴിവാക്കുക.
പപ്പായ
രാത്രി പപ്പായ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാകും. അത്തരക്കാര്‍ രാത്രി പപ്പായ കഴിക്കുന്നത് ഒഴിവാക്കുന്നതാകും നല്ലത്.
കിവി
രാത്രി കിവി കഴിക്കുന്നതും ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാകാം.
ചെറി
രാത്രി അമിതമായി ചെറി കഴിക്കുന്നതും ദഹനക്കേടിന് കാരണമാകും.
പൈനാപ്പിള്‍
പൈനാപ്പിളിലും ആസിഡ് സാന്നിധ്യം ഉള്ളതിനാല്‍ ഇവയും രാത്രി കഴിക്കുന്നത് ചിലരില്‍ നെഞ്ചെരിച്ചിലോ അസിഡിറ്റിയോ ഉണ്ടാകാം.
തണ്ണിമത്തന്
തണ്ണിമത്തനില്‍ വെള്ളം അടങ്ങിയിരിക്കുന്നതിനാല്‍, രാത്രി ഇവ കഴിക്കുന്നത് ചിലരില്‍ അമിതമായി രാത്രി മൂത്രമൊഴിക്കാന്‍ കാരണമാകും. അതിനാല്‍ തണ്ണിമത്തന് രാത്രി കഴിക്കുന്നതിന് പകരം പകല്‍ കഴിക്കുന്നതാകും ഉചിതം.