കണ്ണൂർ: പൈപ്പ് പൊട്ടി വെള്ളം പാഴാക്കുന്നതിനെത്തുടർന്നുണ്ടായ തർക്കത്തിൽ അയൽവാസികൾ അയൽക്കാരനെ അടിച്ചുകൊന്നു. പള്ളിക്കുന്ന് ഇടശേരിയിൽ അജയകുമാർ ആണ് മരിച്ചത്. അയൽക്കാരനായ ദേവദാസിനെയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവർക്കൊപ്പം ഉണ്ടായിരുന്ന അന്യസംസ്ഥാന തൊഴിലാളിയും കസ്റ്റഡിയിലാണ്.
അജയകുമാർ ദേവദാസിന്റെ വീട്ടിലെ പൈപ്പ് പൊട്ടിയത് ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് വാക്കേറ്റം ആരംഭിച്ചത്. പിന്നീട് രാത്രി 8 മാണിക്കും വാക്കേറ്റം തുടർന്നു. ഇതിന്റെ തുടർച്ചയായി അജയകുമാറിനെ വീടിന് മുന്നിലെ റോഡിൽ വെച്ച് ദേവദാസും മക്കളും ചേർന്ന് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പ്രവീൺകുമാർ എന്നയാൾക്കും പരുക്കേറ്റു. അജയകുമാറിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.