Travel

കേരളത്തിലെ കൈലാസം കണ്ടിട്ടുണ്ടോ ? 4,500 അടി ഉയരത്തിൽ ഒരു ക്ഷേത്രം കാത്തിരിപ്പുണ്ട് അവിടെ

സകുടുംബം സകല ഐശ്വര്യങ്ങളും ചൊരിഞ്ഞു നൽകുന്ന പുണ്യ സ്ഥലമാണിതെന്നാണ് വിശ്വാസം

കേരളത്തിലുമുണ്ട് ഒരു കൈലാസം. എന്നാൽ എത്ര പേർ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്? ഇടുക്കി ജില്ലയിലെ ഹിഡൻ സ്പോട്ടുകളിൽ ഒന്നാണിത്. മഞ്ഞിൽ മൂടി കിടക്കുന്ന കുട്ടിക്കാലത്തെ ഉമാമഹേശ്വര ക്ഷേത്രം.

കേരളത്തിലുമുണ്ട് ഒരു കൈലാസം. എന്നാൽ എത്ര പേർ അതിനെക്കുറിച്ച് കേട്ടിട്ടുണ്ട്? ഇടുക്കി ജില്ലയിലെ ഹിഡൻ സ്പോട്ടുകളിൽ ഒന്നാണിത്. മഞ്ഞിൽ മൂടി കിടക്കുന്ന കുട്ടിക്കാലത്തെ ഉമാമഹേശ്വര ക്ഷേത്രം.

മനോഹരമായ ദൃശ്യ അനുഭവമാണ് ഇവിടേക്ക് എത്തുന്ന വിനോദസഞ്ചാരികളെ കാത്തിരിക്കുന്നത്. എന്നാൽ ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം കുറവാണ്. വലിയ മലകയറി വേണം ഉമാ മഹേശ്വര ക്ഷേത്രത്തിലെത്താൻ. അതുകൊണ്ടുതന്നെ ഓഫ് റോഡ് സഞ്ചാരികൾക്ക് ഈ യാത്ര ഇഷ്ടപ്പെടും. ഏറ്റവും മുകളിൽ എത്തിയാൽ മേഘങ്ങളെ തൊട്ടടുത്ത് കാണാം. അത് പ്രത്യേക അനുഭവം തന്നെയാണ്. കോടമഞ്ഞുള്ള സമയത്ത് ഇവിടുത്തെ ഭംഗി ഒന്ന് കാണേണ്ടത് തന്നെയാണ്. മഞ്ഞും മഴയും മേഘങ്ങളും ഈ കൈലാസത്ത് നിങ്ങളെ കാത്തിരിക്കുന്നു. ഇവിടെനിന്ന് താഴേക്ക് നോക്കിയാൽ കിലോമീറ്ററുകൾ അകലെയുള്ള ഏലപ്പാറ ടൗൺ കുമളിയും പാമ്പനാറും കാണാം.

ഒരു പുരാതന ക്ഷേത്രം ആയിരുന്നിട്ടുകൂടി അതിൻറെ കെട്ടുമട്ടും ഒന്നും ഈ ക്ഷേത്രത്തിനില്ല. ആരാധിക്കാൻ വിഗ്രഹങ്ങളും രൂപങ്ങളും ഇവിടെ നിങ്ങൾക്ക് കാണാൻ സാധിക്കില്ല. ശിവന്റെയും പാർവതിയുടെയും ഒരു ചിത്രം കാണാം. ആളുകൾക്ക് പ്രാർത്ഥിക്കാൻ ഏക ഉപാധി ഈ ചിത്രമാണ്. ക്ഷേത്രം ആണെങ്കിൽ പോലും മറ്റു ക്ഷേത്രങ്ങളെപ്പോലെ ഇവിടെ പൂജകളും വഴിപാടുകളോ നടത്തുന്നില്ല.

കുട്ടിക്കാനത്ത് നിന്നും കുമളിയിലേക്കുള്ള വഴിയിലൂടെ സഞ്ചരിച്ച് പഴയ പാമ്പനാറിൽ എത്തി അവിടെ നിന്നും കൊടുവയിലേക്ക് തിരിഞ്ഞാണ് ഉമാമഹേശ്വര ക്ഷേത്രത്തിൽ ഏത്തേണ്ടത്. യാത്രാമധ്യേ തേയില തോട്ടങ്ങളും മരങ്ങളും കാണാം. തമിഴ്നാട്ടിലൂടെ പോകുന്ന ഫീലാണ് ഈ യാത്ര നൽകുന്നത് . തേയിലത്തോട്ടത്തിന് നടുവിലൂടെയുള്ള യാത്ര അതിമനോഹരമാണ്.

നിശ്ചിത സ്ഥലം വരെ വാഹനങ്ങളിൽ യാത്ര ചെയ്യാം. താഴെ വാഹനം പാർക്ക് ചെയ്ത ശേഷം മുകളിലേക്ക് നടന്നുവേണം പോകാൻ. താഴെനിന്ന് ക്ഷേത്രം കാണാൻ സാധിക്കില്ല. മലക്ക് 70° ചെരിവുണ്ട്. മുകളിലേക്കുള്ള യാത്ര അത്ര ലളിതമല്ല. ഇടയ്ക്ക് ശ്രമിക്കുന്നത് നല്ലതായിരിക്കും. മാത്രമല്ല യാത്രാമധ്യേ ആവശ്യമുള്ള സാധനങ്ങൾ കയ്യിൽ കരുതുക. കാരണം പ്രദേശത്ത് മറ്റു കടകളും വീടുകളും സഹായത്തിന് ഇല്ല. മലകേര മുകളിൽ എത്തുന്നതോടെ അവിടെ കാത്തിരിക്കുന്ന ഉമാമഹേശ്വര ക്ഷേത്രത്തിലെ കാഴ്ചകൾ നിങ്ങളുടെ എല്ലാ ക്ഷീണത്തിനും ഉള്ള മറുപടിയാകും.

മഴക്കാലത്തും മോശം കാലാവസ്ഥയുള്ള സമയത്തും ഇവിടെയുള്ള യാത്ര ഒഴിവാക്കുക. ചെറുതും കുത്തനെയും ഉള്ളതുമായ റോഡും മലകളും ആയതിനാൽ അപകട സാധ്യത വളരെ കൂടുതലാണ്.