തൃശൂർ: പാടത്തെ വെള്ളക്കെട്ടിൽ വീണ് രണ്ടുവയസ്സുകാരൻ മരിച്ചു. പഴുവിൽ സ്വദേശി സിജോ – സീമ ദമ്പതികളുടെ മകൻ ജെറമിയയാണ് മരിച്ചത്. തൃശൂരിൽ പഴുവിലിലാണ് സംഭവമുണ്ടായത്.
വെള്ളക്കെട്ടിൽ വീണ കുട്ടിയെ നാട്ടുകാരാണ് ആദ്യം കണ്ടെത്തിയത്. ഉടൻതന്നെ പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരിച്ച ജെറമിയയ്ക്ക് രണ്ടു സഹോദരങ്ങളുണ്ട്.