ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരെയും ബാധിക്കുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. മുടികൊഴിച്ചിൽ പലപ്പോഴും ആത്മവിശ്വാസം കെടുത്തുന്നു. മുടി വളർത്താനും കൊഴിച്ചിൽ കുറയ്ക്കാനും പൊടിക്കൈകൾ ചെയ്തു നോക്കാത്തവർ കുറവായിരിക്കും. അതിനുവേണ്ടി പണം മുടക്കി കെമിക്കൽ പ്രൊഡക്ടുകൾ വാങ്ങിക്കൂട്ടും. ബ്യൂട്ടി പാർലറിൽ പോയി ഹെയർ ട്രീറ്റ്മെന്റുകൾ ചെയ്യും. എന്നാൽ ഇതിനെല്ലാമുള്ള പരിഹാരം നമ്മുടെ വീട്ടിൽ ഉണ്ടെന്ന് ആരും ചിന്തിക്കുന്നില്ല. അടുക്കളയിലെ മൂന്ന് ചെരുവകൾ കൊണ്ട് മുടികൊഴിച്ചിലിന് പരിഹാരം ഉണ്ടാക്കാം.
വെളിച്ചെണ്ണ, സവാള, കറിവേപ്പില, എന്നിവ മാത്രം മതി. ഒന്നോ രണ്ടോ സവാള എടുക്കാം. ഇതിലേക്ക് ഒരുപിടി കറിവേപ്പില ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഈ മിശ്രിതത്തിലേക്ക് വെളിച്ചെണ്ണ കൂടി ചേർത്ത് മിക്സ് ചെയ്യുക. കഴുകി വൃത്തിയാക്കി ഉണങ്ങിയ മുടിയിൽ ഇത് തേച്ചുപിടിപ്പിക്കുക. ശേഷം ഒരു നല്ല മസാജ് കൊടുക്കുന്നതും നല്ലതാണ്. ഒന്നോ രണ്ടോ മണിക്കൂർ ഇത് ഇങ്ങനെ വെച്ച ശേഷം കഴുകി വൃത്തിയാക്കുക.
വിപണിയിലെ കെമിക്കൽ അടങ്ങിയിട്ടുള്ള വസ്തുക്കൾ വാങ്ങിച്ച് മുടിക്ക് ഉപയോഗിക്കുന്നത് പിന്നീട് പാർശ്വഫലങ്ങൾ ഉണ്ടാക്കും. .കറിവേപ്പിലയിലെ ആന്റി ഓക്സിഡന്റുകൾ മുടിക്ക് നല്ല കറുപ്പ് നിറവും ഭംഗിയും നൽകാൻ സഹായിക്കുന്നു. മുടിയുടെ ബലം വീണ്ടെടുക്കാൻ സഹായിക്കുന്ന അമിനോ ആസിഡുകൾ കറിവേപ്പിലയിലുണ്ട്. സവാളയിൽ സഫറെ മുടി കൊഴിച്ചിൽ മാറ്റാനും താരം കുറക്കാനും ഇത് നല്ലതാണ്. മുടി കൊഴിച്ചിൽ അങ്ങനെ പല പ്രശ്നങ്ങൾക്കുമുള്ള പരിഹാരമാണ് വെളിച്ചെണ്ണ.
സ്ത്രീകളിൽ മുടി കൊഴിയാനുള്ള 8 കാരണങ്ങൾ
1. പാരമ്പര്യം
പാരമ്പര്യമായി ചിലരിൽ കഷണ്ടി കാണാം. സ്ത്രീകളിലും പുരുഷൻമാരിലും ഇത് കാണാൻ കഴിയും.
2. താരൻ
മുടി കൊഴിച്ചിലിൻറെ പ്രധാന കാരണങ്ങളിലൊന്നാണ് താരൻ. ശിരോചർമ്മത്തിലെ വ്യത്തിയില്ലായ്മയാണ് താരന് കാരണം.
3. പോഷകക്കുറവ്
ആരോഗ്യമുള്ള മുടിക്ക് ആരോഗ്യമുള്ള ശരീരവും ആവശ്യമാണ്. പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് മുടി വളരാൻ സഹായിക്കും. വൈറ്റമിൻ-സി, വൈറ്റമിൻ-ഡി, വൈറ്റമിൻ-ബി കോംപ്ലക്സ്, വൈറ്റമിൻ-ഇ എന്നിവയും മഗ്നീഷ്യം, സിങ്ക്,സെലനിയം എന്നി ധാതുലവണങ്ങളും മുടിയുടെ വളർച്ചക്ക് സഹായിക്കും.
4. മാനസിക സമ്മർദ്ധം
മാനസിക പിരിമുറുക്കം അനുഭവിക്കുന്നവരിൽ മുടി കൊഴിച്ചിൽ കാണപ്പെടാറുണ്ട്.
5. പ്രസവശേഷമുള്ള മുടി കൊഴിച്ചിൽ
ഗർഭകാലത്തെ ഹോർമോണുകളുടെ പ്രവർത്തനവും ഗർഭാനന്തരമുള്ള ഹോർമോണുകളുടെ പ്രവർത്തനവും തമ്മിലുള്ള വ്യതിയാനം കാരണം മുടി കൊഴിച്ചിലിന് കാരണമാകും. പ്രസവാനന്തര ചികിത്സകള്‍ വഴി ഇത് പരിഹരിക്കാം
6.ഹോർമോൺ അസന്തുലിതാവസ്ഥ
തൈറോയാഡ് ഹോർമോണുകളുടെയും പിറ്റ്യുറ്ററി ഹോർമോണുകളുടെയും അളവ് കുറയുന്നത് മുടിക്കൊഴിച്ചിലിന് കാരണമാകും. പോളിസ്റ്റിക്ക് ഓവേറിയൻ സിൻഡ്രോം ഉള്ളവരിലും മുടി കൊഴിച്ചിൽ ഉണ്ടാകാം.
7. ഉറക്കക്കുറവ്
ക്യത്യമായ ഉറക്കമില്ലാത്തതും മുടി കൊഴിച്ചിലിന് കാരണമാകും
8.പാർശ്വഫലങ്ങള്‍
മരുന്നുകളുടെയും മറ്റും പാർശ്വഫലങ്ങളും മുടികൊഴിച്ചിലിന് കാരണമാകാം