കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന വിഭവമാണ് ചിക്കൻ സ്റ്റൂ. എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്ന ഈ വിഭവം ആരോഗ്യത്തിനും വളരെ നല്ലതാണ്. പാലപ്പത്തിനും ഇടിയപ്പത്തിനും ഒപ്പം നല്ലൊരു കോംമ്പിനേഷനാണിത്.
ചേരുവകൾ
ബട്ടർ – മൂന്ന് ടേബിൾ സ്പൂൺ
കോഴിയിറച്ചി കഷ്ണങ്ങളാക്കിയത് – ഒരു കിലോ
കറിവേപ്പില – രണ്ട് തണ്ട്
കരയാമ്പൂ – നാലെണ്ണം
വെള്ളം – ഒന്നേകാൽ കപ്പ്
ക്യാരറ്റ് (തൊലി കളഞ്ഞ് ചെറുതായി മുറിച്ചത്) – രണ്ടെണ്ണം
ഉള്ളി നാലാക്കി മുറിച്ചത് – അര കപ്പ്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് നാലായി മുറിച്ചത് – 200 ഗ്രാം
പച്ചമുളക് – 150 ഗ്രാം
ഉപ്പ് – പാകത്തിന്
കുരുമുളകു പൊടി – കാൽ ടീസ്പൂൺ
പാൽ – കാൽ കപ്പ്
മൈദ – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കർ ചൂടാക്കി ബട്ടർ ഉരുക്കി ചിക്കൻ കഷ്ണങ്ങൾ ചുവക്കുന്ന വരെ വറുക്കുക. ഇതിലേക്ക് കറിവേപ്പില, കരയാമ്പൂ, വെള്ളം ഇവ ചേർത്ത് കുക്കർ അടച്ച് ആറ് മിനിറ്റ് ചൂട് കുറച്ച് പാകം ചെയ്യുക. ആവി പോയ ശേഷം കുക്കർ തുറന്ന് ക്യാരറ്റ്, ഉള്ളി, ഉരുളക്കിഴങ്ങ്, പച്ചമുളക്, ഉപ്പ്, കുരുമുളക് ഇവ ചേർത്ത് അടച്ച് മൂന്ന് മിനിറ്റ് വേവിക്കാം. ശേഷം പാലും മൈദാമാവും ചേർത്തിളക്കിയത് കുക്കറിലൊഴിച്ച് ചാറ് കുറുകുന്നതുവരെ ഇളക്കി ചൂടോടെ വിളമ്പാം.