പലപ്പോഴും ജീവിതത്തിൽ പിന്തുടരുന്ന അനാരോഗ്യകരമായ പ്രഭാത ശീലങ്ങൾ ആണ് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കണം. ഉദാഹരണത്തിന് ഉറക്കക്കുറവും അമിതമായി ഉറങ്ങുന്നതും മുതൽ പ്രഭാത ഭക്ഷണ ശീലം വരെ ഇതിനെ സ്വാധീനിക്കുന്നു. അത്തരത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുന്ന ചില പ്രഭാത ശീലങ്ങൾ എന്തൊക്കെയെന്ന് നോക്കാം
ഒരു മനുഷ്യൻ ശരാശരി എട്ടു മണിക്കൂർ വരെ ഉറങ്ങുന്നത് നല്ലതാണ്. എന്നാൽ ഉറക്കം കുറയുന്നതും അമിതമായി ഉറങ്ങുന്നതും ശരീരത്തിൻറെ പ്രവർത്തനത്തെ തളം തെറ്റിക്കുന്നു. ഇത് ശരീരഭാരം വർധിക്കാൻ കാരണമാകുന്നു. രാവിലെ ഉണരാൻ വൈകുന്നവർ ആണെങ്കിൽ അതിനനുസരിച്ച് പ്രഭാതഭക്ഷണവും കഴിക്കാൻ വൈകുന്നു. ഇത് മെറ്റബോളിസത്തെ ബാധിക്കും. 10 മണിക്കൂർ വരെ ഉറങ്ങുന്നവരിൽ പൊണ്ണത്തടി ഉണ്ടാകാൻ 21 ശതമാനം സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ പറയുന്നു
രാവിലെ വെള്ളം കുടിക്കാതിരിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.നിങ്ങളുടെ വന്‍കുടലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്നത് മുതല്‍ കാര്യക്ഷമമായ രാസവിനിമയം വരെ ശരീരത്തിലെ എല്ലാ ജൈവ പ്രവര്‍ത്തനത്തിനും വെള്ളം അത്യാവശ്യമാണ്. ഇത് ശരീരത്തെ കൂടുതല്‍ കലോറി കത്തിക്കാന്‍ അനുവദിക്കുന്നു. അപര്യാപ്തമായ വെള്ളം നിര്‍ജ്ജലീകരണത്തിനും മോശം മെറ്റബോളിസത്തിനും ഇടയാക്കും.
പ്രഭാത ഭക്ഷണത്തിൽ ഉയർന്ന പ്രോട്ടീൻ ഉൾപ്പെടുത്തുന്നത് ശരീരഭാരത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നു. എന്നാൽ നമ്മുടെ ഒന്നും ഡയറ്റിൽ പ്രോട്ടീൻ ആവശ്യമുള്ള അളവിൽ ഉൾപ്പെടുന്നില്ല.
ഉയർന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ രാവിലെ കഴിക്കുന്നത് ശരീരഭാരം കൂട്ടുന്നു. കൂടാതെ ഭക്ഷണം കഴിക്കുമ്പോൾ ടിവി കാണുന്ന ശീലവും നല്ലതല്ല. കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് ഈ സമയത്ത് അറിയില്ല. മാത്രമല്ല ഭക്ഷണം ചവച്ചരച്ച് കഴിക്കാത്തതും പ്രശ്നമാണ്. ഇതും ശരീരഭാരം വർദ്ധിപ്പിക്കുന്നു.
ഭക്ഷണം കഴിക്കുമ്പോൾ കുട്ടികൾ ടിവി കാണുന്നതിലേക്കും ടിവി, മൊബൈൽ ഫോൺ കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുന്ന കുട്ടികളിലെ അമിതവണ്ണത്തിനുള്ള സാധ്യത ഉണ്ടെന്നാണ് പറയുന്നത്. കുടുംബത്തോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുന്ന കുട്ടികൾക്ക് അമിതവണ്ണത്തിനുള്ള സാധ്യത കുറവാണെന്നും ഗവേഷകർ പറയുന്നു.
ടിവി കണ്ടു കൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ മെറ്റബോളിസം മന്ദഗതിയിലാകുന്നുണ്ട്. ഇത് ശരീരത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ടിവി മൊബൈൽ ഫോണിലോ എന്തെങ്കിലും പരിപാടികൾ കണ്ടുകൊണ്ട് ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധ മുഴുവൻ ടിവിയിലെ പരിപാടിയിൽ മാത്രമായി ഒതുങ്ങുന്നത്. എത്രമാത്രം കഴിക്കുന്നുണ്ട് എന്ന കുട്ടിക്ക് മനസ്സിലാവില്ല. അതായത് പ്രായത്തിനനുസരിച്ചുള്ള ആവശ്യത്തിനുള്ള ഭക്ഷണം മാത്രം കഴിക്കാനാണ് ശ്രദ്ധിക്കേണ്ടത്. ടിവി കണ്ടു കൊണ്ട് അത്താഴം ഉച്ച ഭക്ഷണം കഴിക്കുന്ന കുട്ടി ആയാലും ജങ്ക് ഫുഡ് കഴിക്കുന്നവർ ആയാലും അത് പൊണ്ണത്തടിക്ക് കാരണമാവുന്നുണ്ട്. ഇതുവഴി കൊഴുപ്പടിയുന്നത് കുട്ടികളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഭക്ഷണം സമയമെടുത്ത് ചവച്ചരച്ച് കഴിക്കുക. രാവിലെ പഞ്ചസാരയുടെ ഉപഭോഗം കുറയ്ക്കുക. പൂർണ്ണമായും ഇല്ലാതാക്കാൻ കഴിയുമെങ്കിൽ അങ്ങനെ ചെയ്യുക.