Health

മൂത്രമൊഴിക്കുമ്പോൾ കഠിനവേദന അനുഭവപ്പെടുന്നുണ്ടോ? അണുബാധയായി തള്ളി കളയല്ലേ

സ്ത്രീക്കും പുരുഷനും മൂത്രനാളിൽ അണുബാധ ഉണ്ടാകാം

മൂത്രമൊഴിക്കുമ്പോൾ കഠിനവേദന അനുഭവപ്പെടുന്നത് പലരും അനുഭവിക്കുന്ന ആരോഗ്യപ്രശ്നമാണ്. ഇതിനു കാരണം അണുബാധകൾ ആകാം. ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ലെങ്കിലും ഈ വേദന അനുഭവപ്പെടാം. കാരണങ്ങൾ എന്തൊക്കെയാണ് നോക്കാം

മൂത്രനാളിയിലെ അണുബാധ

സ്ത്രീക്കും പുരുഷനും മൂത്രനാളിൽ അണുബാധ ഉണ്ടാകാം. എന്നാൽ സ്ത്രീകളിലാണ് ഈ അണുബാധ കൂടുതലായി കാണപ്പെടുന്നത്. മൂത്രമൊഴിക്കുമ്പോൾ വേദന അനുഭവപ്പെടുന്നു. മൂത്രനാളുകളിൽ മുദ്രാശയത്തിലേക്ക് ബാക്ടീരിയുന്നത് കൊണ്ടാണ് ഈ അണുബാധ ഉണ്ടാകുന്നത്. മൂത്രസഞ്ചിയിൽ എത്തിയ ഈ ബാക്ടീരിയ വളരെ വേഗത്തിൽ വളരുന്നു. ഇത് കഠിനമായ വേദനയ്ക്ക് കാരണമാകുന്നു. വേദന മാത്രമല്ല വീണ്ടും വീണ്ടും മൂത്രമൊഴിക്കാനുള്ള പ്രവണതയും ഈ അണുബാധ ഉണ്ടാക്കുന്നുണ്ട്.

ലൈംഗികമായി പകരുന്ന അണുബാധ

ലൈംഗികമായി പകരുന്ന അണുബാധ മൂലവും മൂത്രമൊഴിക്കുമ്പോൾ വേദനയുണ്ടാകാം. എന്നാൽ പലരും ഇത് മൂത്രനാളിലാണ് അണുബാധയായാണ് കരുതുന്നത്. സ്വകാര്യ ഭാഗത്തെ ചൊറിച്ചിൽ, വജൈനൽ ഡിസ്ചാർജിൽ ഉണ്ടാകുന്ന മാറ്റം, യോനി ഭാഗത്ത് വ്യത്യാസങ്ങൾ എന്നിവയൊക്കെ ഇതിൻറെ ലക്ഷണങ്ങളാണ്.

വൃക്കയിലെയും മൂത്രാശയത്തിലെയും കല്ലുകൾ

Asian boy sitting on toilet bowl holding tissue paper – health problem concept

മൂത്രത്തിൽ അടങ്ങിയിരിക്കുന്ന ധാതുക്കൾ ഒന്നിച്ച് അടിഞ്ഞുകൂടിയാണ് മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്നത്. മൂത്രസഞ്ചിയിലെ കല്ലുകൾ മൂത്രസഞ്ചിയി ൽ സ്പർശിക്കുമ്പോ വൃക്കയിലെ കല്ലുകൾ തെറ്റായ സ്ഥലത്ത് കുടുങ്ങിപ്പോകുമ്പോഴോ അത് മൂത്രത്തിന്റെ ഒഴുക്കിനെ തടയുകയും തന്മൂലം കഠിനമായ വയറുവേദന ഉണ്ടാകുകയും ചെയ്യുന്നു. കല്ലിന്റെ വലിപ്പം ചെറുതായിരിക്കുമ്പോൾ കൂടുതൽ വെള്ളം കുടിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യാറുണ്ട്. എന്നാൽ വലുപ്പം കൂടുതൽ ആയാൽ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണ്ടി വരും

കിഡ്നി ഇൻഫെക്ഷൻ

മൂത്രമൊഴിക്കുമ്പോൾ വേദനയോടൊപ്പം രക്തസ്രാവവും ഉണ്ടാവുകയാണെങ്കിൽ അണുബാധ കിഡ്നിയെ ബാധിച്ചു എന്നാണ് അർത്ഥം. പനി വയറുവേദന വിറയൽ എന്നിവയാണ് ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകും.