സദ്യ ഒരുക്കുമ്പോൾ ഒഴിവാക്കാനാകാത്ത ഒന്നാണ് കിച്ചടി. ആരോഗ്യ ഗുണങ്ങളേറെയുള്ള രുചികരമായ കിച്ചടി തയാറാക്കാം.
ചേരുവകൾ
റിഫൈൻഡ് ഓയിൽ – രണ്ട് ടീസ്പൂൺ
ജീരകം – അര ടീസ്പൂൺ
കറുവാപ്പട്ട – രണ്ട് കഷ്ണം.
കറിവേപ്പില – നാല് തണ്ട്
കായപ്പൊടി – കാൽ ടീസ്പൂൺ
സവാള – ഒരു കപ്പ് (ചെറുതായി അരിഞ്ഞത്)
ഉപ്പ് – പാകത്തിന്
മുളകുപൊടി – കാൽ ടീസ്പൂൺ
പച്ചരി – 50 ഗ്രാം
ചെറുപയർ – 50 ഗ്രാം
ഓട്‌സ് പൊടിച്ചത്- ഒരു ടീസ്പൂൺ
വെള്ളം – പാകത്തിന്
തൈര് – ഒരു കപ്പ്
മല്ലിയില – ഒരു ടീസ്പൂൺ
പുതിനയില – ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിൽ എണ്ണ ചൂടാക്കി ജീരകം വറുക്കുക. കറുവാപ്പട്ട, കറിവേപ്പില, കായപ്പൊടി ഇവ ഇതിലേക്കിട്ട് ഇളക്കുക. ശേഷം സവാളയും, ഉപ്പും, മുളകുപൊടിയും, ഇഞ്ചി – വെളുത്തുള്ളി അരച്ചതും പച്ചരിയും ചെറുപയറും ഓട്ട്‌സ് പൊടിച്ചതും വെളളവും ചേർത്ത് രണ്ട് വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി ആവി പോയശേഷം തൈര് ഒഴിച്ച് മല്ലിയിലയും പുതിനയിലയും വിതറി വിളമ്പാം.