ആലുവയിൽ രാജഗിരി ഹോസ്പിറ്റലിന് സമീപത്തായി ദേശീയപാതയിൽ നിന്ന് 500 മീറ്റർ മാറി 2.5 ഏക്കറിൽ RERA അപ്രൂവലോട് കൂടി ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ഒരുക്കുന്ന 3 / 4 BHK ലക്ഷ്വറി വില്ലാ പ്രോജക്ടാണ് ഗോൾഡൻ ഹൈറ്റ്സ് (K-RERA/PRJ/ERN/107/2022). 25ലേറെ അമിനിറ്റീസുള്ള 28 പ്രീമിയം വില്ലകളാണ് ഈ പ്രോജക്ടിലുള്ളത്. ഏകദേശം ഒരേക്കർ ഓപ്പൺ സ്പേസ് ആയി മാത്രം ഇതിൽ വിനിയോഗിച്ചിരിക്കുന്നു. വില്ലകള്‍ ഉടമകള്‍ക്ക് കൈമാറ്റം ചെയ്ത് തുടങ്ങി.
റിട്ടയർമെന്റ് ലൈഫ് മികച്ച രീതിയിൽ ആസ്വാദ്യകരമാക്കാൻ മനോഹരമായ ഗാർഡൻ ഏരിയ, കുട്ടികൾക്കായുള്ള പ്ലേഏരിയ, 6 മീറ്റർ വീതിയോട് കൂടിയ ഇന്റേണൽ റോഡ്, മൾട്ടി പർപ്പസ് ജിം, ബാഡ്മിന്റൺ ആൻഡ് ബാസ്‌ക്കറ്റ് ബോൾകോർട്ട്, ഇൻഡോർ ഗെയിംസ് എന്നിവയോട് കൂടിയ ക്ലബ്ഹൗസ്, ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് എന്നിവ അമിനിറ്റികളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ അമിനിറ്റീസ് എല്ലാം തന്നെ മുൻകൂട്ടി നിർമിച്ചിരിക്കുന്നു എന്നതും, പ്രോജക്റ്റ് സ്ഥിതിചെയ്യുന്നത് പ്രളയരഹിത മേഖലയിലാണെന്നതും ഗോൾഡൻ ഹൈറ്റ്സിന്റെ പ്രത്യേകതയാണ്. മാത്രമല്ല ഏത് കാലാവസ്ഥയിലും ശുദ്ധജല ലഭ്യത ഉറപ്പു നൽകുവാൻ കിണറും പ്രോജക്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
കേരളത്തിലെ മുൻനിര ആശുപത്രികളിൽ ഒന്നായ രാജഗിരി ഹോസ്പിറ്റലിൽ നിന്നും ഒരു കിലോ മീറ്റർ മാത്രമാണ് പ്രോജക്ടിലേക്കുള്ളത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വെറും 20 മിനിറ്റ് ഡ്രൈവ് ചെയ്യാനുള്ള ദൂരമേയുള്ളു. വിമാനത്താവളത്തിനു പുറമേ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, ഹബ്ബുകൾ എന്നിവയെല്ലാം കൈയെത്തും ദൂരത്തുണ്ട് എന്നതും ഗോൾഡൻ ഹൈറ്റ്സിനെ വ്യത്യസ്തമാക്കുന്നു.
കൊച്ചിയിലും തിരുവനന്തപുരത്തുമായി ധാരാളം ആഡംബര വില്ലാ പ്രോജക്ടുകൾ ഒരുക്കുന്ന ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ആർക്കിടെക്ചറൽ സപ്പോർട്ടോടെ ബിൽഡിങ് പ്ലാൻ മുതൽ ബിൽഡിങ് മെറ്റിരിയലുകളുടെ തിരഞ്ഞെടുപ്പ് ഉൾപ്പെടെ എല്ലാ കാര്യങ്ങളിലും ഉപഭോക്താവിന്റെ താൽപര്യങ്ങൾ പരിഗണിച്ചുകൊണ്ട് അവരുടെ സ്വപ്നഭവനം നിർമിച്ചു നൽകുന്നു. കസ്റ്റമൈസേഷനോടു കൂടിയ ഇന്റേണൽ പ്ലാനുകളും ഇൻഹൗസ് ആർക്കിടെക്ട് സപ്പോർട്ടും ബിൽഡ് ഓണിന്റേതു മാത്രമായ സവിശേഷതകളാണ്.
മുൻനിര ബ്രാൻഡുകളായ CERA / JAQUAR എന്നിവ സാനിറ്ററി ഫിറ്റിങ്സ് ആയും ബിൽഡിങ് ഫിനിഷിങ്ങിനായി Asian Paints, ഇലക്ട്രിഫിക്കേഷൻ വർക്കുകൾക്കായി Finolex, Kajaria / Rak എന്നീ ബ്രാൻഡുകൾ ഫ്ളോറിങ്ങിനായും ബിൽഡ് ഓൺ ഉപയോഗിക്കുന്നു.
ലോകോത്തര നിലവാരത്തിലുള്ള ജീവിതശൈലി ഉറപ്പു നൽകുന്ന പ്രോജക്ടാണിത്. വികസനത്തിന്റെ ഭാഗമായി വരുന്ന ആലുവ- മൂന്നാർ നാല് വരി ദേശീയപാത ഈ പ്രദേശത്തിന്റെ ഇൻവെസ്റ്റ്മെന്റ് സാധ്യതകൾ വർധിപ്പിക്കുന്നു. പ്രളയം പോലും ഈ പ്രദേശത്തെ ബാധിക്കാതിരുന്നത് ഇവിടുത്തെ ഭൂപ്രകൃതിയുടെ പ്രത്യേകതയാണ്.
രണ്ട് തലമുറയുടെ അനുഭവ സമ്പത്തുമായി ഭവന നിർമാണ രംഗത്ത് നിലകൊള്ളുന്ന ബിൽഡ് ഓൺ ഡെവലപ്പേഴ്സ് ഉപഭോക്താക്കളുടെ ആവശ്യം മനസിലാക്കി ഗുണമേൻമയിൽ ഒട്ടുംതന്നെ വിട്ടുവീഴ്ച്ചയില്ലാതെ ലക്ഷ്വറി സൗകര്യങ്ങൾ നൽകിക്കൊണ്ട് വില്ലകൾ സമയ ബന്ധിതമായി കൈമാറ്റം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്
ഫോൺ – 8078 05 05 05 / 9778 41 46 29
ഇമെയിൽ – info@buildowndevelopers.com
Youtube – https://www.youtube.com/@buildowndevelopers3060