വയറിൽ ഗ്യാസ് വരുന്നത് എല്ലാവരും ഒരു സാധരണ പ്രശ്നമായാണ് കാണുന്നത്. ഭക്ഷണം കഴിച്ചാൽ ഗ്യാസ് വരുന്നതും, കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ ഗ്യാസ് വരുന്നതും എല്ലാവരിലും കണ്ടു വരുന്ന അവസ്ഥയാണ്. എന്നാൽ ഇവിടെ ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ തുടർച്ചയായ ഗ്യാസിന്റെ പ്രശ്‌നം ക്യാൻസറിലേക്ക് വഴിയൊരുക്കും. കൃത്യമായ അവബോധം ഇല്ലെങ്കിൽ നിസ്സാരമായി കാണുകയും അവ വലിയ അപകടങ്ങളിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യും
അന്നനാള ക്യാൻസർ
തൊണ്ടയിൽ നിന്ന് ആമാശയം വരെ നീളുന്ന ഫുഡ് പൈപ്പിനെയാണ് അന്നനാളം എന്ന് വിളിക്കുന്നത്. ഇതിനെ ബാധിക്കുന്ന അർബുദമാണ് ‘ഈസോഫാഗസ് ക്യാൻസർ. സാധാരണഗതിയിൽ നാൽപത്തിയഞ്ച് വയസിന് മുകളിലുള്ളവർക്കിടയിൽ ആയിരുന്നു നേരത്തെ അന്നനാളത്തിലെ അർബുദം വ്യാപകമായി കണ്ടിരുന്നത്.
കഴിഞ്ഞ പത്ത് വർഷത്തോളമായി ഇന്ത്യയിൽ അന്നനാളത്തിലെ അർബുദം ബാധിക്കുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്, അതിൽ യുവാക്കളെ വ്യാപകമായി ഇത് ബാധിക്കുന്നതും കാണാം. അതായത് 28 വയസായ യുവാക്കളിൽ വരെ ഇപ്പോൾ അന്നനാളത്തിലെ അർബുദം ധാരാളമായി കണ്ടുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന.
ദഹനത്തിനായി ശ്വാസനാളത്തിൽ നിന്ന് ആമാശയത്തിലേക്ക് ഭക്ഷണം നീക്കാൻ അന്നനാളം സഹായിക്കുന്നു. അന്നനാളത്തിലെ ക്യാൻസർ സ്ത്രീകളേക്കാൾ പുരുഷന്മാരിലാണ് കൂടുതലായി കാണപ്പെടുന്നത്.
‘പുകയില ഉപയോഗം, മദ്യപാനം, അമിതവണ്ണം, അനാരോഗ്യകരമായ ഭക്ഷണക്രമം, ഗ്യാസ്ട്രോ ഈസോഫേഷ്യൽ റിഫ്ലക്സ് രോഗം (GERD), ആസിഡ് റിഫ്ലക്സ് എന്നിവയാണ് ഈ കാൻസറിലേക്ക് നയിക്കുന്ന ഘടകങ്ങൾ.
വയറിലെ ക്യാൻസർ
ഇന്ത്യയിൽ ഏറ്റവും കൂടുതൽ രോഗനിർണയം നടത്തുന്ന അഞ്ചാമത്തെ ക്യാൻസറാണ് ആമാശയ ക്യാൻസർ അഥവാ വയറിലെ അര്‍ബുദം (ഗ്യാസ്ട്രിക് ക്യാൻസർ) എന്ന് പറയുന്നത്. വയറിലെ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വളരാന്‍ തുടങ്ങുന്നതിനെയാണ് ഗ്യാസ്ട്രിക് ക്യാൻസർ എന്ന് പറയുന്നത്. മാറിയ ജീവിതശൈലിയും ഭക്ഷണരീതിയും ഗാസ്ട്രിക് ക്യാന്‍സറിനെ സ്വാധീനിക്കുന്ന ഘടകമാണ്. ചില അണുബാധകള്‍, അള്‍സര്‍, ഹൈപ്പർ അസിഡിറ്റി, ഉപ്പിട്ട ഭക്ഷണത്തിന്‍റെ അമിത ഉപയോഗം, പഴങ്ങളും പച്ചക്കറികളും കുറച്ച് കഴിക്കുന്നത്, പുകവലി എന്നിവയെല്ലാം ആമാശയ ക്യാൻസറിന് കാരണമാകാം. പലപ്പോഴും ഈ അര്‍ബുദ്ദം വൈകിയ വേളയിലാണ് തിരിച്ചറിയപ്പെടുക.
വയറിലെ നീർവീക്കം, ഭക്ഷണം വിഴുങ്ങാൻ ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, എപ്പോഴുമുള്ള അസിഡിറ്റി, നെഞ്ചെരിച്ചിൽ, ദഹനക്കേട്, മലബന്ധം, ക്ഷീണം, തുടങ്ങിയവയൊക്കെ ചിലപ്പോള്‍ വയറിലെ അര്‍ബുദത്തിന്‍റെ ലക്ഷണങ്ങള്‍ ആകാം.
പാൻക്രിയാറ്റിക്ക് ക്യാൻസർ
ദഹനവ്യവസ്ഥയിലെ സുപ്രധാന അവയവമായ പാൻക്രിയാസിനെ ബാധിക്കുന്ന ഗുരുതരമായതും പലപ്പോഴും മാരകവുമായ രോഗമാണ് പാൻക്രിയാറ്റിക് കാൻസർ. പാൻക്രിയാസിലെ അസാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളരാൻ തുടങ്ങുമ്പോഴാണ് പാൻക്രിയാറ്റിക് ക്യാൻസർ സംഭവിക്കുന്നത്.
പാൻക്രിയാറ്റിക് കാൻസറിനെ രണ്ട് പ്രധാന തരങ്ങളായി തിരിച്ചിരിക്കുന്നു. ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ നിന്നാണ് ഏറ്റവും സാധാരണമായ എക്സോക്രിൻ ട്യൂമറുകൾ ഉണ്ടാകുന്നത്. അതേസമയം ഇൻസുലിൻ, ഗ്ലൂക്കോൺ തുടങ്ങിയ ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന കോശങ്ങളിൽ നിന്നാണ് എൻഡോക്രൈൻ ട്യൂമറുകൾ ഉണ്ടാകുന്നത്.
ലിവർ ക്യാൻസർ
മറ്റു കാൻസറുകളിൽ നിന്ന് കരളിലെ കാൻസറിനെ വ്യത്യസ്തമാക്കുന്ന ഒന്നുണ്ട്. രോഗം വന്ന കരളിനെയാണ് കാൻസർ ബാധിക്കൂ എന്നതാണത്. ആൽക്കഹോളിക് ലിവർ ഡിസീസ്, നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ കരൾ രോഗങ്ങളാണ് കരളിലെ കാൻസറിലേക്കു നയിക്കുന്നത്. ഈ രോഗങ്ങൾ മൂലമുള്ള കരൾനാശം സിറോസിസിലേക്കു നയിക്കും. ആദ്യഘട്ടങ്ങളിൽ ചികിത്സ തേടിയില്ലെങ്കിൽ ഇത് കരളിലെ കാൻസറിലേക്കും കരളിന്റെ പ്രവർത്തന തകരാറിലേക്കും നയിക്കും.
മലാശയ അർബുദം
ഉദരാശയ അര്‍ബുദങ്ങളില്‍ ഏറ്റവും ഗുരുതരമായ ഒന്നാണ് കോളോറെക്ടല്‍ ക്യാന്‍സര്‍ അഥവാ മലാശയ അര്‍ബുദം. അധിക അളവില്‍ കൊഴുപ്പ് അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍, സംസ്‌കരിച്ചതും പുക എല്‍പിച്ചതുമായ മാംസവിഭവങ്ങള്‍, വ്യായാമരഹിതമായ ജീവിതശൈലി, അമിതവണ്ണം, പുകവലി, മദ്യപാനം എന്നിവയെല്ലാം മലാശയ ക്യാന്‍സറിന് വഴിവയ്ക്കുന്ന ഘടകങ്ങളാണ്. മധ്യവയസ്സു പിന്നിട്ടവരിലാണ് മലാശയ അര്‍ബുദം സാധാരണമായി കാണുന്നത്. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് രോഗസാധ്യത അധികം എന്നതും പ്രധാനമാണ്.
വന്‍കുടലിന്റെ അവസാനഭാഗം മുതല്‍ മലദ്വാരം വരെയുള്ള ഭാഗത്ത്, മലാശയ ഭിത്തിയില്‍ മുന്തിരിക്കുലയുടെ ആകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന പോളിപ്പുകള്‍ ആയാണ് ഈ ട്യൂമറുകളുടെ തുടക്കം. മലത്തില്‍ രക്തത്തിന്‍റെ അംശം കാണുക , വിശപ്പില്ലായ്മ , ശരീരഭാരം കുറയുക , മനംപുരട്ടല്‍, ഛര്‍ദ്ദി, ക്ഷീണം തലച്ചുറ്റല്‍ തുടങ്ങിയവയും രോഗ ലക്ഷണമാകാം.
തുടർച്ചയായി വയറിൽ ഗ്യാസ് വരുന്നത് ക്യാൻസിറിന്റ തുടക്കമായി പരിഗണിക്കാറുണ്ട്. വയറിൽ കണ്ടു വരുന്ന അസ്വസ്ഥതകൾ, ക്ഷീണം, എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധനകൾ നടത്തേണ്ടതാണ്