ആലപ്പുഴ: ശക്തമായ മഴയിലും കാറ്റിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. വീട്ടുമുറ്റത്ത് നില്ക്കുമ്പോള് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന് അരവിന്ദ് (32) ആണ് മരിച്ചത്.
പുല്ലന്‍പാറയില്‍ വീട്ടില്‍ കുടുങ്ങിയവരെ ഫയര്‍ഫോഴ്സ് രക്ഷപെടുത്തി. ചേര്‍ത്തലയില്‍ ദേശിയ പാതയില്‍ മരം വീണു. അരുവിക്കര സര്‍ക്കാര്‍ ആശുപത്രിയുടെയും നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും മതില് തകര്‍ന്നു.
പൊന്മുടിയില് യാത്ര നിരോധനം. കനത്ത മഴയില്‍ എറണാകുളം ജില്ല മഴയില്‍ മുങ്ങി. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ വരും മണിക്കൂറുകളിലും കനത്ത മഴക്ക് സാധ്യതയുണ്ട്. മഴക്കെടുതികളില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയുണ്ടാകുമെന്ന് റവന്യു മന്ത്രി കെ രാജന് പറഞ്ഞു.