കണ്ണൂർ: ഫെഡറൽ ബാങ്ക് വളപട്ടണം ശാഖ പുതിയതെരു ചിറക്കൽ ധൻരാജ് ടാക്കീസിനു സമീപത്തെ രാജേഷ് റെസിഡൻസി ബിൽഡിംഗിന്റെ താഴത്തെ നിലയിൽ പ്രവർത്തനമാരംഭിച്ചു. എടിഎം, ലോക്കർ തുടങ്ങിയവയ്‌ക്കൊപ്പം ആവശ്യത്തിനു പാർക്കിംഗ് സൗകര്യത്തോടും കൂടിയ പുതിയ ശാഖാ കെട്ടിടത്തിന്റെ ഉദ്ഘാടനം കെ വി സുമേഷ് എംഎൽഎ നിർവഹിച്ചു. ഫെഡറൽ ബാങ്ക് കോഴിക്കോട് സോണൽ മേധാവി സുതീഷ് എ എടിഎമ്മിന്റെയും ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രുതി പി സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റേയും ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, അഴീക്കോട് പഞ്ചായത്ത് പ്രസിഡന്റ് അജീഷ് കെ, ബാങ്കിന്റെ കണ്ണൂർ റീജിയണൽ മേധാവി അഖിലേഷ് പി, ശാഖാ മാനേജർ ഗിരീഷ് എം തുടങ്ങിയവർക്കൊപ്പം ഇടപാടുകാരും ചടങ്ങിൽ പങ്കെടുത്തു.
















