Health

വയർ എരിച്ചിലും ഓക്കാനവും അനുഭവപ്പെടുന്നുണ്ടോ? നിങ്ങൾക്ക് ഈ വിറ്റാമിൻ കുറവുണ്ട്

ശരീരത്തിലെ നാഡീ കോശങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റെ ശരിയായ പ്ര‌‌വർത്തനത്തിനും ചുവന്ന രക്താണുവിന്റെ രൂപീകരണത്തിനും വിറ്റാമിന്‍ ബി12 പ്രധാനമാണ്. വിറ്റാമിൻ ബി 12ന്‍റെ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.

കൈയിലും കാലിലും മരവിപ്പും തരിപ്പും ഉണ്ടാകുന്നത് വിറ്റാമിന്‍ ബി12-ന്‍റെ കുറവാണ്. വായ്പ്പുണ്ണ്, വായില്‍ എരിച്ചില്‍, വിളറിയ ചര്‍മ്മം, ചര്‍മ്മത്തിലെ മഞ്ഞനിറം, ക്ഷീണം, തളര്‍ച്ച, തലവേദന, മനംമറിച്ചിൽ, ഛർദി, വിശപ്പില്ലായ്മ, പെട്ടെന്ന് ഭാരം നഷ്ടമാകൽ, ഓസ്റ്റിയോപൊറോസിസ്, ഹൃദയമിടിപ്പ് കൂടുക തുടങ്ങിയവയെല്ലാം ചിലപ്പോള്‍ വിറ്റാമിന്‍ ബി12 അഭാവത്തിന്റെ ലക്ഷണങ്ങളാകാം. ചിലരില്‍ കാഴ്ച നഷ്ടം, സംസാരിക്കാൻ ബുദ്ധിമുട്ട്, വിഷാദ രോഗം, മറ്റ് മാനസിക പ്രശ്നങ്ങള്‍, പെട്ടെന്ന് ദേഷ്യം വരൽ, പെരുമാറ്റത്തിൽ വ്യതിയാനങ്ങൾ, എല്ലുകളുടെ ആരോഗ്യം മോശമാവുക എന്നിവ ഉണ്ടാകാം.

വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങള്‍ ഏതെല്ലാം?

  • മുട്ട
  • മത്സ്യം
  • പാല്‍
  • യോഗര്‍ട്ട്
  • ചീസ്,മറ്റ് പാലുൽപന്നങ്ങൾ
  • ബീഫ്
  • സാൽമൺ ഫിഷ് ചൂര,
  • മത്തി
  • സോയ മിൽക്ക്
  • അവക്കാഡോ എന്നിവയിലെല്ലാം വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്.