അമ്മാർ അടുക്കളയിലോട്ട് കയറുമ്പോഴേ എല്ലാം ഒരു ഏകദേശം അളവ് വച്ചാണ് ഉപയോഗിക്കുന്നത്. സാധാരണ അതിനെ കൈ കണക്ക് എന്നാണ് പറയുന്നത്. ഉപ്പും മുളകും മസാലയും എല്ലാം കൈ കണക്കിലാണ് അമ്മമാർ ഉപയോഗിക്കുന്നത്
ഭക്ഷണത്തെ സ്വദിഷ്ടമാക്കുന്ന പ്രധാന ഘടകമാണ് ഉപ്പ്. എന്നാൽ അധികമായാൽ നമ്മെ രോഗിയാക്കാനും ഉപ്പിന് കഴിയും. ഐസിഎംആർ അടുത്തിടെ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പ്രകാരം ഒരു ദിവസം അഞ്ച് ഗ്രാമിൽ കൂടുതൽ നമ്മുടെ ഭക്ഷണങ്ങളിൽ ഉപ്പിന്റ അളവു കൂടാൻ പാടില്ല. എന്നാൽ നമ്മുടെ അടുക്കളയിൽ പലപ്പോഴും ഉപ്പിനും മസാലയ്ക്കുമൊക്കെ കൈക്കണക്കാണ്. സോഡിയം ക്ലോറൈഡ് ശരീരത്തിന് അവശ്യ പോഷകമാണെങ്കിലും അമിതമായാൽ രക്തസമ്മർദ്ദം പോലുള്ള ഗുരുതര രോഗാവസ്ഥയ്ക്ക് കാരണമാകാം.
ഉപ്പ് കൂടിയാലുള്ള ലക്ഷണങ്ങൾ
- ഉയർന്ന രക്തസമ്മർദ്ദം
ഉപ്പ് അമിതമായി കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന് കാരണമാകും. ഇത് ഹൃദ്രോഗം, സ്ട്രോക്ക്, വൃക്ക പ്രശ്നങ്ങൾ എന്നിവയ്ക്കുള്ള പ്രധാന അപകട ഘടകമാണ്.
- നീര് വരിക
അമിതമായി ഉപ്പ് കഴിക്കുന്നത് കൈകൾ, കാലുകൾ, കണങ്കാൽ എന്നിവിടങ്ങളിൽ നീര് വരുന്നതിന് ഇടയാക്കും നയിക്കുന്നു.
- ഇടയ്ക്കിടെ ദാഹം
ഉപ്പ് അമിതമായി കഴിക്കുന്നത് അമിത ദാഹം ഉണ്ടാക്കും. കാരണം, ഉപ്പ് അധിക സോഡിയത്തെ നേർപ്പിക്കാൻ കോശങ്ങളിൽ നിന്നും രക്തപ്രവാഹത്തിലേക്ക് വെള്ളം വലിച്ചെടുക്കുന്നു. ഇത് അമിത ദാഹത്തിന് ഇടയാക്കും.
- വൃക്ക പ്രശ്നങ്ങൾ
അമിതമായ ഉപ്പ് കഴിക്കുന്നത് വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. ഇത് രക്തത്തിൽ നിന്ന് അധിക സോഡിയം ഫിൽട്ടർ ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. കാലക്രമേണ, ഇത് വൃക്കകളുടെ പ്രവർത്തനം തകരാറിലാക്കുകയും വൃക്കരോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
- ക്രമരഹിതമായ ഹൃദയമിടിപ്പ്
ഉയർന്ന ഉപ്പ് കഴിക്കുന്നത് ശരീരത്തിലെ സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തും. ഈ അസന്തുലിതാവസ്ഥ ക്രമരഹിതമായ ഹൃദയമിടിപ്പിലേക്ക് നയിച്ചേക്കാം.
- ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമിലിൽ കൂടരുത്
ദിവസവും ഒരു സ്പൂൺ ഓലീവ് ഓയിൽ; ഡിമെൻഷ്യയുമായി ബന്ധപ്പെട്ട മരണ സാധ്യത കുറയ്ക്കാം, പഠനം
ഇടയ്ക്കിടെ തലവേദന
ഉപ്പ് അമിതമായി കഴിക്കുന്നത് നിർജ്ജലീകരണത്തിനും രക്തപ്രവാഹത്തിലെ മാറ്റത്തിനും കാരണമാകും. ഇത് ചിലരിൽ തലവേദനയോ മൈഗ്രേയ്നിനോ ഇടയാക്കും.