ദമ്മാം: പ്രവാസി ക്ഷേമനിധിയിൽ ചേരാനുള്ള പ്രായപരിധി വർദ്ധിപ്പിയ്ക്കണമെന്ന് നവയുഗം സാംസ്ക്കാരിക വേദി ദല്ല സിഗ്നൽ യൂണിറ്റ് സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ദല്ല സിഗ്നൽ കൊദറിയ ഹാളിൽ നന്ദകുമാറിന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം നവയുഗം ജനറൽ സെക്രെട്ടറി എം എ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു. അനിൽ സ്വാഗതം ആശംസിച്ചു. നൗഫൽ രക്തസാക്ഷി പ്രമേയവും, പുഷ്പൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. രാജൻ കായംകുളം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ദല്ല മേഖല സെക്രെട്ടറി നിസ്സാം കൊല്ലം എന്നിവർ അഭിവാദ്യപ്രസംഗങ്ങൾ നടത്തി. വിജയൻ ഭാസി നന്ദി പറഞ്ഞു. നവയുഗം ദല്ല സിഗ്നൽ യൂണിറ്റ് ഭാരവാഹികൾ ആയി അബ്ദുൽ അസീസ്സ് മണ്ണാർക്കാട് (രക്ഷാധികാരി), വിജയൻ ഭാസി (പ്രസിഡൻ്റ്), നൗഫൽ കണ്ണനല്ലൂർ, ജോബി ജോസഫ് (വൈസ് പ്രസിഡൻ്റ്), രാജൻ കായംകുളം (സെക്രെട്ടറി), സതീശൻ കോട്ടയം, അനിൽ (ജോയിന്റ് സെക്രെട്ടറി), പുഷ്പൻ (ട്രെഷറർ) എന്നിവരെ തെരെഞ്ഞെടുത്തു. സമ്മേളന നടപടികൾക്ക് നവയുഗം നേതാക്കളായ വർഗ്ഗീസ് ,സിലിൽ, റഷീദ്, ജയേഷ് മോഹൻ, ജയൻ എന്നിവർ നേതൃത്വം നൽകി.