രാത്രി ഭക്ഷണം കഴിച്ചാൽ നേരെ പോകുക ബെഡിലേക്ക് ആയിരിക്കും. വയർ നിറഞ്ഞാൽ പുതച്ചു മൂടി കിടന്നുറങ്ങുക പതിവാണ്. എന്നാൽ ചിലർക്കെങ്കിലും അത്താഴത്തിനു ശേഷം നടക്കുന്ന ശീലമുണ്ടാകും. തലമുറയായി ഈ നടത്തം നമ്മുടെ കൂടെയുണ്ട്.
ആയുർവേദ തത്ത്വങ്ങളിൽ പരാമർശിക്കുന്ന ഈ പാരമ്പര്യ നടത്തത്തിന്റെ ആരോഗ്യ ഗുണങ്ങൾ ആരെയും ആശ്ചര്യപ്പെടുത്തും. ഡിന്നറിനുശേഷം 30 മിനിറ്റ് ഈ ഉലാത്തൽ ചുമ്മ അല്ല.
രാത്രി ഭക്ഷണ ശേഷം നടക്കുന്നത് ദഹനവ്യവസ്ഥ ഉത്തേജിപ്പിക്കുകയും സുഗമമായ ഭക്ഷണ പ്രോത്സാഹിപ്പിക്കുകയും ചെയ്യും ഒപ്പം വയറു വേദനയും ദഹനക്കേടും തടയും. പ്രത്യേകിച്ച് വയറു നിറയെ ഭക്ഷണം കഴിച്ചാൽ. ഒരു വ്യായാമം കൂടിയായതിനാൽ ടെൻഷൻ കുറക്കുകയും അനാവശ്യമായി വണ്ണം വെക്കുന്നത് തടയുകയും ചെയ്യും.
കുടുംബാംഗങ്ങൾ ഒപ്പമുള്ള സമയത്താണ് നടക്കുന്നതെങ്കിൽ ബന്ധങ്ങൾ വളർത്തുകയും മാനസികാരോഗ്യം മെച്ചപ്പെട്ട തലത്തിലേക്ക് പോകും