Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Travel

കണ്ണും പൂട്ടി സ്വർഗമെന്ന് വിളിക്കാം; സഞ്ചാരികളെ മോഹിപ്പിച്ച് ലഡാക്ക്

ഗോത്രവിഭാഗങ്ങളും ബുദ്ധവിശ്വാസികളും ഉള്ള നാടാണ് ലഡാക്ക്

അന്വേഷണം ലേഖിക by അന്വേഷണം ലേഖിക
May 29, 2024, 04:08 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

റൈഡേഴ്സിനെ സംബന്ധിച്ചിടത്തോളം ഡ്രീം ഡെസ്റ്റിനേഷൻ ആണ് ലഡാക്ക്. വ്യത്യസ്തമായ മതാചാരങ്ങളും പൈതൃകങ്ങളും മറ്റും പിന്‍ന്തുടരുന്ന ഗോത്രവിഭാഗങ്ങളും ബുദ്ധവിശ്വാസികളും ഉള്ള നാടാണ് ലഡാക്ക്. ദിവസേന എത്തിച്ചേരുന്ന സഞ്ചാരികളല്ലാതെ ലഡാക്കില്‍ അധികം താമസക്കാരില്ല. ചുരങ്ങളുടെ നാട് എന്നാണ് ലഡാ‌ക്ക് എ‌ന്ന വാക്കിന്റെ അര്‍ത്ഥം. ഹിമാലപര്‍വതത്തി‌‌ന്റെ അടിവാരത്ത് സ്ഥിതി ചെയ്യുന്ന ലഡാക്ക് ട്രെക്കിംഗ് പ്രിയരുടെ പറുദീസയാണ്.

ലഡാക്കിലെ ആളുകൾ അവിടെ വന്നെത്തുന്ന സഞ്ചാരികളോട് വളരെ മാന്യമായാണ് പെരുമാറുന്നത്. അവരുടെ ആതിഥ്യ മര്യാദകൾ അത്യന്തം പ്രശംസനീയമാണ്. ലഡാക്കിൽ സഞ്ചാരികള്‍ക്ക് ഒരിക്കലും അപരിചിതത്വം തോന്നുകയില്ലാ.

കുണ്‍ലൂന്‍ മലനിരകള്‍ക്കും (വടക്ക്) ഹിമാലയപര്‍വ്വതനിരകള്‍ക്കും (തെക്ക്) ഇടയിലായാണ് ലഡാക്ക് സ്ഥിതി ചെയ്യുന്നത്. ശ്രീനഗർ – ലേ ദേശീയപാതയും മണാലി- ലേ ദേശീയപാതയും ആണ് ലഡാക്കിനെ റോഡ് വഴി ബന്ധിപ്പിക്കുന്നത്. ശ്രീനഗര്‍- ലേ ദേശീയപാതയ്ക്ക് 434 കിലോമീറ്റർ ദൂരവുംമണാലി – ലേ ദേശീയപാതയ്ക്ക് 473 കിലോമീറ്റർ ദൂരവും ഉണ്ട്. എന്നാൽ ഈ പാതകൾ വർഷത്തിൽ ഏതാനും മാസങ്ങൾ മാത്രമേ തുറന്നു നൽകൂ. കാലാവസ്ഥ പ്രശ്നങ്ങൾ കാരണമാണിത്. ലേ-യില്‍ ഒരു എയര്‍പോര്‍ട്ടും സ്ഥിതി ചെയ്യുന്നുണ്ട്. ഇത് വര്‍ഷം മുഴുവനും പ്രവര്‍ത്തിക്കുന്നു. ലേ ലഡാക്ക് യാത്രയ്ക്കായി എങ്ങനെ തയ്യാറെടുക്കാമെന്നത് വിശദമായി അറിയാം.

ഇന്നര്‍ ലൈന്‍ പെര്‍മിറ്റ്

ലഡാക്കിലെ വിവിധ പ്രദേശങ്ങളിലേക്ക് പ്രവേശിക്കുന്നതിന് ഐഎല്‍പി എന്ന ‘ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് ആവശ്യമാണ്. എന്നാല്‍ ലേ-യിലെക്കെത്താന്‍ ഐഎല്‍പി ആവശ്യമില്ല. www.lahdclehpermit.in എന്ന വൈബ്സൈറ്റിലൂടെ സ്വന്തമായോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഐഎല്‍പി എടുക്കാം.

പൂരിപ്പിച്ച അപേക്ഷയും ഏതെങ്കിലും ഐഡി കാര്‍ഡിന്റെ പകര്‍പ്പും, ഫീസും ചേര്‍ത്ത് ലേയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസില്‍ സമര്‍പ്പിക്കുക. പെര്‍മിറ്റ് ലഭിച്ചാല്‍ അതിന്റെ രണ്ട് പകര്‍പ്പുകള്‍ കൂടി സൂക്ഷിക്കുക. അത് വിവിധ ചെക്ക്പോസ്റ്റുകളില്‍ നല്‍കേണ്ടി വരും. 15 ദിവസമാണ് ഐഎല്‍പിയുടെ പരമാവധി കാലാവധി. ഒരാള്‍ക്ക് ശരാശരി 800 – രൂപയാണ് ഫീസ്.

ReadAlso:

ഡ്രാക്കുള പള്ളിക്ക് ശാപമോക്ഷം നൽകി ലൂസിഫർ!! പ്രിയദർശിനിയുമായുള്ള സ്റ്റീഫൻ നെടുമ്പള്ളിയുടെ കൂടികാഴ്ച വഴിത്തിരിവായത് ഈ പള്ളിയ്ക്ക്!!

ഡല്‍ഹിയുടെ മുഖച്ഛായ മാറ്റാൻ ഇ- ബസുകൾ; വനിതാ യാത്രികര്‍ക്ക് സൗജന്യ യാത്ര, ഒറ്റ ചാർജിൽ 19 യാത്രകൾ

കൊളോണിയല്‍ വാസ്തുവിദ്യയുടെ വിസ്മയം; ബഹമാസിലെ യാത്രാ ചിത്രങ്ങൾ പങ്കുവച്ച് മീര ജാസ്മിന്‍

മാനുകളുടെ മായാലോകം കണ്ടൊരു സായാഹ്ന സവാരി ആയാലോ ? സഞ്ചാരികൾക്കായി ഡിയർ പാര്‍ക്ക് ഒരുക്കാൻ നോയ്ഡ

എന്താണ് ചാർധാം യാത്ര?: പുണ്യം തേടി ഭക്തജനങ്ങൾ യാത്ര തുടങ്ങി; കൗതുകമാണ് ഈ ക്ഷേത്രങ്ങളിലേക്കുള്ള വഴികളിലെ ഉഷ്ണ ഉറവകൾ ?; പോകുന്നോ ചാർധാം യാത്ര ?

സന്ദര്‍ശനയിടങ്ങള്‍

ലേ പാലസ് , ശാന്തി സ്തൂപ , സ്പിടുക് ഗോംപ , തിക്സായ് മൊണസ്ട്രി , സ്റ്റോക് മൊണസ്ട്രി , ലേ ജുമാ മസ്ജിദ് , മാഗ്നറ്റിക് ഹില്‍ തുടങ്ങിയവ ലേ ടൗണില്‍ തന്നെ കാണാന്‍ സാധിക്കുന്നതാണ്. കാര്‍ഗില്‍ , ദ്രാസ് , സാന്‍സ്‌കര്‍ വാലി, ലാമയൂരു , ദാ ഹാനു , കര്‍ദുംഗ് ല , നുമ്പ്ര , തുര്‍തുക് , പാങ്ങോംഗ് തടാകം , ചാങ്ങ് ല ,മൊറിറി തടാകം, ചുംതാങ്ങ് ,ഹെമിസ് നാഷണല്‍ പാര്‍ക്ക് തുടങ്ങിയ ലേ ടൗണിന് സമീപമുള്ള മനോഹരമായ പ്രദേശങ്ങളാണ്.

സാന്‍സ്‌കാര്‍ – ചദാര്‍ ട്രെക്ക് , മര്‍ഖാ താഴ്വര , സ്പിതുക് – സ്റ്റോക് ട്രെക്, പാദും ദര്‍ച്ച ട്രെക്ക് തുടങ്ങി സാഹസികമായ നിരവധി ട്രെക് റൂട്ടുകളും ഇവിടെയുണ്ട്. കൂടാതെ റിവര്‍ റാഫ്റ്റിംഗ്, പാര ഗ്ലൈഡിംഗ്, റോക് ക്ലൈംമ്പിങ്ങ്, ക്വാഡ് ബൈക്കിങ്ങ് , ക്യാമല്‍ സഫാരി, നക്ഷത്ര നിരീക്ഷണം തുടങ്ങിയവയും ലഡാക്കില്‍ ലഭ്യമാണ്.

താമസ സൗകര്യങ്ങള്‍

ബജറ്റ് ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ മുതല്‍ ടെന്റ് സൗകര്യങ്ങളും വരെ ഇവിടെ ലഭ്യമാണ്. ടെന്റ് അടിച്ച് താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ തീരെ തങ്ങരുത്. 800 രൂപ മുതല്‍ ദിവസ വാടകക്ക് റൂമുകളും, ഡോര്‍മറ്ററികളും, ഹോം സ്റ്റേകളും ഒക്കെ ലഭിക്കും. ഐഡികാര്‍ഡുകളുടെയും ഐഎല്‍പി-യുടെ പകര്‍പ്പുകല്‍ വേണ്ടി വരും.മലകളുടെ കീഴില്‍, നദീതിരത്ത് എന്നിവടങ്ങളിലും വിശ്രമിക്കാന്‍ തിരഞ്ഞെടുക്കരുത്. നദീ തീരങ്ങളില്‍ അപ്രീതിക്ഷിതമായി ജലനിരപ്പ് ഉയരാം. മലകളുടെയും പാറക്കെട്ടുകളുടെ കീഴില്‍ വിശ്രമിക്കാന്‍ ശ്രമിക്കാതിരിക്കുക. എപ്പോള്‍ വേണമെങ്കിലും മലകല്‍ ഇടിഞ്ഞ് വീഴാം.

റോഡ് – വിമാന മാര്‍ഗ്ഗമുള്ള യാത്രകള്‍

ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ ലഡാക്കിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യാന്‍ അനുയോജ്യമായ സമയമാണ്. ഇവിടേക്ക് എത്താൻ വിമാനം മാർഗമാണ് നിങ്ങൾ തിരഞ്ഞെടുക്കുന്നത് എങ്കിൽ എല്ലാ സമയത്തും യാത്ര സാധ്യമാണ്. അനിശ്ചിതമായ കാലാവസ്ഥ മൂലം വിമാനം റദ്ദ് ചെയ്യപ്പെടുന്നത് മാത്രമാണ് നേരിടുന്ന വെല്ലുവിളി.

റോഡ് മാർഗ്ഗമാണെങ്കിൽ ലഡാക്കിലേക്ക് നിരവധി റൂട്ടുകള്‍ ഉണ്ട്. ജമ്മുവില്‍ നിന്ന് ശ്രീനഗര്‍ – കാര്‍ഗില്‍ വഴി ലേയിലെത്താം (700 കി.മീ). മൂന്ന് ദിവസമെടുത്ത് ആവശ്യത്തിന് വിശ്രമം എടുത്ത് യാത്ര ചെയ്യുന്നതാണ് ഉചിതം (ജമ്മു-ശ്രീനഗര്‍-കാര്‍ഗില്‍-ലേ). അതിശൈത്യം കാരണം നവംബര്‍ മുതല്‍ ഏപ്രില്‍ വരെ ശ്രീനഗര്‍-ലേ റൂട്ടില്‍ നിയന്ത്രണങ്ങളുണ്ടാവാറുണ്ട്.

മണാലിയില്‍ നിന്ന് കിലോങ്ങ് – സര്‍ച്ചു വഴിയും ലേയിലെത്താം (450 കി.മീ). ജിസ്പ – സര്‍ച്ചു – പാങ്ങ് തുടങ്ങിയ പ്രദേശങ്ങളിലൂടെ രണ്ട് ദിവസമെടുത്ത് ലേയില്‍ എത്തുന്നതാണ് നല്ലത്. ഒക്ടോബര്‍ മുതല്‍ മെയ് വരെ മണാലി-ലേ റൂട്ടില്‍ നിയന്ത്രണങ്ങളുണ്ടാവാറുണ്ട്.

ഷിംല-റെക്കങ്ങ് പിഓ – കാസ – കുന്‍സും – കീലോങ്ങ് – സര്‍ച്ചു വഴി ലേയിലെത്താം (1000 കി.മീ). ഇത് നാല് ദിവസമെടുത്ത് യാത്ര ചെയ്യുന്നതാണ് ഉചിതം. നവംബര്‍ മുതല്‍ ജൂണ്‍ വരെ കാസ കീലോങ്ങ് റൂട്ടില്‍ നിയന്ത്രണങ്ങളുണ്ട്.

മണാലിയില്‍ നിന്ന് കീലോങ്ങ് വഴി പോവുമ്പോള്‍ ദര്‍ച്ചയില്‍ നിന്ന് പദും വഴി കാര്‍ഗിലേത്താന്‍ സാധിക്കും. ദര്‍ച്ച -കാര്‍ഗില്‍ 398 കി.മീ ദൂരമുണ്ട്. രണ്ട് ദിവസമെടുത്ത് യാത്രചെയ്യുന്നതാണ് ഉചിതം. പദും-ല്‍ നിന്ന് കാര്‍ഗില്‍ വഴിയല്ലാതെ ലേയിലേക്ക് നിമ്മു വഴി ഒരു റൂട്ടു കൂടിയുണ്ട്. ലേയില്‍ നിന്ന് 35 കി.മീ ദൂരമെ നിമ്മുവിലേക്കുള്ളൂ. പക്ഷെ ഈ റൂട്ട് സൈനികാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ പലപ്പോഴും കടുത്ത നിയന്ത്രണങ്ങളുണ്ടാവും.

യാത്ര സൗകര്യങ്ങള്‍

ലഡാക്കിലേക്ക് പൊതു ഗതാഗത സൗകര്യങ്ങള്‍ ലഭ്യമാണ്. ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് ശ്രീനഗറിലേക്കും അവിടെ നിന്ന് കാര്‍ഗിലേക്കും ലേയിലേക്കും ബസ് ലഭിക്കും. ട്രെയിനില്‍ പോവുന്നവര്‍ക്ക് ഉദംപൂരില്‍ നിന്ന് ശ്രീനഗര്‍ ബസ് കയറിയാലും മതി. ജമ്മുവില്‍ നിന്ന് ബസിന് 400 രൂപ മുതലും ഷെയര്‍ ടാക്സിക്ക് 800 രൂപ മുതലുമാണ് ഈടാക്കുന്നത്.

ജമ്മുകശ്മീര്‍ആര്‍ടിസി, ശ്രീനഗറില്‍ നിന്ന് ദിവസേന ഒരു സര്‍വീസ് നടത്തുന്നുണ്ട്. രാവിലെ 6 ന് ശ്രീനഗറില്‍ നിന്നെടുക്കുന്ന ബസ് ഉച്ചക്ക് മൂന്നിന് കാര്‍ഗില്‍ എത്തും. പിറ്റേന്ന് രാവിലെ 5 മണിക്ക് കാര്‍ഗില്‍ നിന്ന് പുറപ്പെടുന്ന ബസ് ഉച്ചക്ക് രണ്ടിന് ലേ-യിലെത്തും. 1500 രൂപയാണ് ശ്രീനഗറില്‍ നിന്ന് ലേയിലെക്കുള്ള ബസ് ചാര്‍ജ്. കാര്‍ഗിലെ താമസം ടിക്കറ്റില്‍ ഉള്‍പ്പെടില്ല. കൂടാതെ ശ്രീനഗറില്‍ നിന്ന് രാവിലെ 6 മണിക്ക് പുറപ്പെട്ട് അതേ ദിവസം രാത്രി 9 / 10 മണിക്ക് ലേ-യില്‍എത്തുന്ന ഷെയര്‍ ടാക്സികളുണ്ട്. 3000 രൂപ മുതലാണ് ഷെയര്‍ ടാക്സിക്ക് ഈടാക്കുന്നത്. സീസണുകളില്‍ വര്‍ദ്ധനവുണ്ടാകും

ഡല്‍ഹിയില്‍ നിന്ന് മണാലി വഴിയും ലഡാക്ക് ബസ് സര്‍വീസുണ്ട്. ഡല്‍ഹി കശ്മീരി ഗേറ്റ് ഐഎസ്ബിടിയില്‍ നിന്ന് ഉച്ചക്ക് 2:30ക്ക് എല്ലാ ദിവസവും ഹിമാചല്‍ ആര്‍ടിസി ബസ് പുറപ്പെടുന്നുണ്ട്. പിറ്റേന്ന് രാവിലെ 6 മണിക്ക് മണാലിയിലും രാവിലെ 9 മണിക്ക് കിലോങ്ങിലും എത്തും. കീലോങ്ങില്‍ അന്ന് തങ്ങിയ ശേഷം പിറ്റേന്ന് രാവിലെ 5 മണിക്ക് പുറപ്പെട്ട് വൈകിട്ട് 7 മണിക്ക് ലേ യില്‍ എത്തും. ലേയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ബസ് പുലര്‍ച്ചെ 4 മണിക്കും പുറപ്പെടും. ഡല്‍ഹിയില്‍ നിന്ന് ലേയിലേക്ക് 2500 രൂപ വരെയാണ് ബസ് ചാര്‍ജ് ഈടാക്കുന്നത്. 2500 രൂപ മുതല്‍ മണാലിയില്‍ നിന്ന് രാവിലെ പുറപ്പെട്ട് അതേ ദിവസം രാത്രി ലേ എത്തുന്ന ഷെയര്‍ ടാക്സികളും ലഭിക്കും.

ലഡാക്കിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ ബസുകളും ഷെയര്‍ ടാക്സികളും ലഭ്യമാണ്. ലേ-യില്‍ നിന്ന് പാങ്ങോംഗ്, നുമ്പ്ര, കാര്‍ഗില്‍ തുടങ്ങി വിവിധ ഭാഗങ്ങളിലേക്ക് ബസ് സൗകര്യം ലഭ്യമാണ്. ദിവസത്തിലോ, ഒന്നിടവിട്ട ദിവസങ്ങളിലോ ഒരു സര്‍വ്വീസ് മാത്രമേ മിക്കവാറും കാണുകയുള്ളൂ. ടാക്സി, ഷെയര്‍ ടാക്സി, റെന്റ് എ കാര്‍/ബൈക്ക് എന്നിവയിലൂടെ സഞ്ചരിക്കുന്നതാണ് സമയലാഭത്തിന് നല്ലത്.

ലഡാക്കിന് പുറത്ത് നിന്ന് കൊണ്ട് വരുന്ന ടാക്സികള്‍ക്കും, റെന്റ് വണ്ടികള്‍ക്കും ലേയില്‍ വരെയെ പ്രവേശനമുള്ളൂ. അവിടുന്നുള്ള തുടര്‍ യാത്രക്ക്, പ്രദേശത്ത് നിന്നുള്ള വാഹനങ്ങള്‍ തന്നെ ഉപയോഗിക്കണം. സ്വകാര്യ വാഹനങ്ങള്‍ക്ക് തടസ്സമില്ല. ടാക്സികള്‍ക്ക് ഏകീകൃത റേറ്റ് നിശ്ചയിച്ചിട്ടുണ്ട്.

ബൈക്ക് റൈഡിംഗ്

ബൈക്ക് റൈഡിങ് ആണ് ലഡാക്കിലേക്കുള്ള യാത്രകളുടെ മറ്റൊരു തിരഞ്ഞെടുപ്പ്. സ്വന്തം വണ്ടിയിൽ ലഡാക്കിന്റെ പറുദീസയിലേക്ക് പറന്നെത്തുന്ന നിരവധി സഞ്ചാരികൾ ഉണ്ട്.
അവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്…

റോഡിന്റെ അവസ്ഥയും കാലവസ്ഥ പ്രശ്നങ്ങളും കാരണം യാത്രക്കിടെ വാഹനങ്ങള്‍ക്ക് കേട്പാട് സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്രക്ക് മുമ്പ് വണ്ടി നല്ലരീതിയില്‍ സര്‍വീസ് ചെയ്യുക. കൂടാതെ എമര്‍ജന്‍സി ടൂള്‍കിറ്റ് കരുതുക.
ലഡാക്കിലേക്കുള്ള പാതകളില്‍ പെട്രോള്‍ പമ്പുകള്‍ വളരെ കുറവാണ്. അതിനാല്‍ ഇന്ധനം പരമാവധി നിറക്കുക. കൂടാതെ ആവശ്യത്തിന് ഇന്ധനം കാനില്‍ കരുതുക. ഇത് കാറുകള്‍ക്കും ബാധകമാണ്.

ടെന്റുകള്‍ അടിക്കുന്നുണ്ടെങ്കില്‍ മലയിടിച്ചില്‍ ഉണ്ടാവത്ത സ്ഥലങ്ങള്‍ തെരെഞ്ഞെടുക്കുക. മലവെള്ളം കുത്തിയൊലിച്ച് വരുന്ന പാഗല്‍ നാല പോലെയുള്ള പ്രദേശങ്ങള്‍ ഉച്ചക്ക് മുമ്പ് തന്നെ കടന്നു പോകുക.റോഡില്‍ വഴുതി വീഴാന്‍ സാധ്യതയുള്ളതിനാല്‍ പരിക്ക് കുറക്കാന്‍ കഴിയുന്ന റൈഡിംഗ് ഗിയറുകള്‍ ധരിക്കുക. ഒറ്റക്ക് പോകുന്നതിലും നല്ലത് കൂട്ടമായി നിശ്ചിത അകലത്തില്‍ പുറകെ പുറകെ പോകുന്നതാണ്. രാവിലെ മുതല്‍ വൈകിട്ട് വരെ തുടര്‍ച്ചയായി റൈഡ് ചെയ്യാതിരിക്കുക.

ആരോഗ്യം ശ്രദ്ധിക്കുക

ലഡാക്ക് പ്രദേശത്ത് എത്തിയാല്‍ രണ്ട് ദിവസം അവിടെ തങ്ങി ശരീരം കാലാവസ്ഥയുമായി പൊരുത്തപ്പെട്ടതിന് ശേഷം സന്ദര്‍ശനങ്ങള്‍ക്ക് ഇറങ്ങുക.

സമുദ്ര നിരപ്പില്‍ 5000 മീറ്റര്‍ വരെ ഉയരത്തിലുള്ള പ്രദേശങ്ങളിലൂടെയാണ് യാത്ര എന്നതുക്കൊണ്ട് ആള്‍ട്ടിറ്റിയൂഡ് സിക്ക്നസിന് കാരണമാവാം. അത് മൂലം ശര്‍ദ്ദി , തലവേദന, ശ്വാസതടസ്സം, ഉന്മേഷ കുറവ് തുടങ്ങിയവ അനുഭവപ്പെടാം. ഡയമോക്സ് (Diamox) ടാബ്ലറ്റിലൂടെ ഒരു പരിധിവരെ സിക്ക്നസിനെ പ്രതിരോധിക്കാം. മെഡിസിന്‍ കൂടാതെ ആവശ്യമുളളവര്‍ക്ക് ഓക്സിജന്‍ സിലിണ്ടറും കരുതാവുന്നതാണ്. ലേ നഗരത്തില്‍ ഓക്സിജന്‍ സിലിണ്ടര്‍ വില്‍പനക്കും വാടകക്കും ലഭ്യമാണ്. ആവശ്യമായ വിശ്രമം എടുത്ത് യാത്ര ചെയ്താല്‍ തന്നെ പല ആരോഗ്യപ്രശ്നങ്ങളും ഒഴിവാക്കാം.

ലഡാക്ക് ഒരു ശൈത്യ മരുഭൂമി മേഖലയായതുക്കൊണ്ട് നേരിട്ട് സൂര്യതാപം ശരീരത്തില്‍ പതിക്കുന്നത് സൂര്യാഘാതത്തിന് കാരണമാവും. അതിനാല്‍ അത് പ്രതിരോധിക്കുന്ന സണ്‍ക്രീമുകളും ശരീരം മുഴുവനും മറയ്ക്കുന്ന വസ്ത്രങ്ങളും ധരിക്കുക. ബൈക്ക് യാത്രികര്‍ ഈക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ചോക്ലേറ്റ് , ബിസ്‌കറ്റ് , കുടിവെള്ളം തുടങ്ങിയവ ആവശ്യത്തിന് കരുതുന്നതും നല്ലതാണ്.

അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ലഡാക്ക് യാത്രയില്‍ നിന്ന് ഒഴിവാക്കുന്നതാണ് നല്ലത്. കുട്ടികളോടൊപ്പമുള്ള യാത്രക്കാര്‍ ലേയിലേക്ക് വിമാന മാര്‍ഗം എത്തിച്ചേരുന്നതാണ് നല്ലത്.

ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങള്‍

ഹിമാലയന്‍ പാതകളില്‍ പലയിടങ്ങളിലും ഒരു നെറ്റ് വര്‍ക്കും ലഭ്യമാവില്ല. താരതമ്യേന ബിഎസ്എന്‍എല്ലിനാണ് നെറ്റ്വര്‍ക്ക് (2ജി) കൂടുതല്‍ ലഭിക്കുന്നത്. ലഡാക്കിന് പുറത്ത് നിന്നുള്ള പ്രീ പെയിഡ് കണക്ഷനുകള്‍ ഇവിടെ പ്രവൃത്തിക്കില്ല. എന്നാല്‍ പോസ്റ്റ് പെയിഡ് സിമ്മുകള്‍ക്ക് ആ പ്രശ്നമില്ല. ലഡാക്കില്‍ നിന്ന് പ്രീ പെയിഡ് സിം ലഭ്യമാണ്.

പ്രകൃതിയെ ചൂഷണം ചെയ്യാതെ നശിപ്പിക്കാതെ അടുത്ത തലമുറകള്‍ക്ക് വേണ്ടിയുള്ള കരുതല്‍ ഉള്ള ഉത്തരവാദിത്വമുള്ള യാത്രികനാവുക. തദ്ദേശിയരോടും അവരുടെ സംസ്‌കാരത്തോടും ബഹുമാനത്തോടെ പെരുമാറുക.

Tags: LadakhTRIPleh-ladakh

Latest News

മദ്യപിച്ച് പ്രശ്‌നമുണ്ടാക്കി ; നടന്‍ വിനായകനെ കസ്റ്റഡിയിലെടുത്ത് പൊലീസ്

റിവർ ഇൻഡി ഇലക്ട്രിക് സ്കൂട്ടർ ഇനി തിരുവനന്തപുരത്തും | River Indi E-Scooter 

ഓപ്പറേഷൻ സിന്ദൂർ; കൊടുംഭീകരൻ അബ്ദുൽ റൗഫ് അസർ കൊല്ലപ്പെട്ടു

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

അമൃത്സര്‍ സൈനിക താവളത്തില്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത വ്യാജമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ; പിഐബിയുടെ ഫാക്ട് ചെക്ക് ടീം കണ്ടെത്തിയത് നിരവധി വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

‘നയന്‍താര ആവാന്‍ നോക്കി പഴുതാര ആവുന്നു , പല്ലിക്ക് മേക്കപ്പ് ഇട്ടപ്പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് ചുട്ടമറുപടിയുമായി രേണു സുധി

ക്രിസ്ത്യാനികൾ നക്കികൊല്ലുന്ന മതം മാറ്റക്കാർ; ഹിന്ദു ഉണർന്നാൽ ഇത് അവസാനിപ്പിക്കാൻ സാധിക്കുമെന്നും കെ.പി. ശശികല | K P Sasikala

പഴയ കാര്യങ്ങളൊന്നും പറയിപ്പിക്കരുത് മുഖ്യമന്ത്രിയുടെ തമാശ ഒരുപാട് വേണ്ട, വി ഡി സതീശൻ 

യുഡിഎഫ് ജനങ്ങളെ പറ്റിക്കുകയാണ്”- തോമസ് ഐസക്

‘മുഖ്യമന്ത്രി വല്ലാതെ തമാശ പറയരുത്’; മറുപടിയുമായി പ്രതിപക്ഷ നേതാവ് | VD SATHEESAN

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.