താൻ ഇനി സിനിമ ചെയ്യേണ്ടെന്ന് മക്കൾ പറഞ്ഞെന്ന് നടിയും പ്രൊഡ്യൂസറുമായ സാന്ദ്രാ തോമസ്. മക്കളോട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ ഫോണിൽ ആണ് സംസാരിക്കുന്നതെന്നും അതിനാലാണ് മക്കൾ അങ്ങനെ പറഞ്ഞതെന്നും സാന്ദ്ര പറഞ്ഞു. ധന്യ വര്‍മയുടെ അഭിമുഖത്തില്‍ മക്കളെ കുറിച്ച് സംസാരിക്കുകയായിരുന്നു സാന്ദ്ര തോമസ്. മക്കൾക്ക് കൂടി സമയം കണ്ടെത്തേണ്ടതുണ്ടെന്ന് മനസിലായെന്നും സാന്ദ്ര പറഞ്ഞു.
“അപ്പോള്‍ എനിക്ക് ഒരു കൊട്ട് കിട്ടി. അവര്‍ക്ക് കൂടി സമയം കണ്ടെത്തേണ്ടതുണ്ട് എന്ന് മനസിലായി. അത് മാത്രമല്ല, വലിയ സ്‌ട്രെസ്സില്‍ ഇരിക്കുമ്പോഴും ഞാന്‍ മക്കളെയും കൂട്ടി ഊട്ടിയൊക്കെ കറങ്ങി വന്നു. പുറത്ത് നിന്ന് കാണുന്നവര്‍ വിചാരിക്കും എങ്ങനെയാണ് ഇത്ര തിരക്കിനിടയില്‍ ഊട്ടി ഒക്കെ പോവാന്‍ സാധിക്കുന്നു എന്ന്.
കാരണം, അവര്‍ക്ക് എന്നെ ആവശ്യമുള്ളത് പോലെ തന്നെ എനിക്ക് അവരെയും ആവശ്യമുണ്ട്. അവരുടെ കംഫര്‍ട്ട്, അവരുടെ സ്‌നേഹം, അവരുടെ കെയര്‍ ഇതൊക്കെ എനിക്ക് ഒത്തിരി എനര്‍ജി ആണ്. എല്ലാം ഓഫ് ചെയ്ത് അവരുടെ കൂടെ ട്രിപ്പ് ഒക്കെ പോയി തിരിച്ച് വരുമ്പോഴായിരിക്കും പല കാര്യങ്ങളും ഇങ്ങനെ ചെയ്യാം എന്നുള്ളതില്‍ ക്ലാരിറ്റി വരുന്നത്.
കുട്ടികള്‍ വന്നതിന് ശേഷം എനിക്ക് വലിയ മാറ്റങ്ങള്‍ ആണ് ഉണ്ടായേക്കുന്നത്. ജീവിതത്തില്‍, സ്വഭാവത്തില്‍, എന്റെ ചുറ്റും നില്‍ക്കുന്ന ആളുകളില്‍ തുടങ്ങി എല്ലാത്തിലും വലിയ വ്യത്യാസങ്ങളുണ്ടായി. എനിക്ക് ലൈഫിനോടുള്ള അപ്രോച്ച് തന്നെ മാറി. കുട്ടികള്‍ വന്നതിന് ശേഷം അവര്‍ ഒരു ഭാരമായി മാറുക, നല്ലൊരു അമ്മയായി മാറുക എന്ന് പറയുന്നതൊന്നും എന്നെ ബാധിച്ചിട്ടേ ഇല്ല.
ഞാന്‍ ഒരു നല്ല അമ്മയാകാന്‍ ശ്രമിച്ചിട്ടേയില്ല. കുട്ടികള്‍ ഇങ്ങനെ ആകണം,അങ്ങനെ ആയിത്തീരണം, എല്ലാ കാര്യത്തിലും എന്റെ നോട്ടം ചെല്ലണം, അങ്ങനെ ഒന്നും ചിന്തിക്കുന്ന ഒരാളേ അല്ല. കുഞ്ഞിലേ മുതലേ അവര്‍ അവരുടെ കാര്യങ്ങള്‍ ഒക്കെ ചെയ്ത് ഇന്‍ഡിപെന്‍ഡന്റ് ആണ്. കൊച്ചുങ്ങളെ നോക്കല്‍ എനിക്ക് ഒരു ബാധ്യതയല്ല. അവര്‍ എന്റെ വീട്ടില്‍ എനിക്കൊപ്പം വളരുന്നവരാണ് “, കുട്ടികളെ നോക്കുന്നത് ഒരു പ്രശ്‌നമായി വരികയോ അത് കരിയറിനെ ബാധിക്കുകയോ ചെയ്യുന്നില്ലെന്നും സാന്ദ്ര പറയുന്നു.
മനസിലാക്കി കൂടെ നില്‍ക്കുന്ന ഹസ്ബന്‍ഡ് ആണ് എന്നതാണ് എന്റെ ഏറ്റവും വലിയ സപ്പോര്‍ട്ട് സിസ്റ്റം. എന്തെങ്കിലും ചെറിയ കാര്യം പറയുമ്പോഴേക്കും ഞാന്‍ ചിലപ്പോള്‍ വൈലന്റ് ആകും. അപ്പോള്‍ പുള്ളി പറയും ഓക്കെ, നമുക്ക് പിന്നെ സംസാരിക്കാം. ഞാന്‍ എന്തിലൂടെയാട് കടന്നു പോകുന്നതെന്ന് പുള്ളിക്ക് മനസിലാകും. എല്ലാം മനസിലാക്കി കൂടെ നില്‍ക്കുന്ന ആളാണ് ഭര്‍ത്താവ് എന്നും സാന്ദ്ര പറഞ്ഞു.