Health

ശരീരത്തിലെ ഈ 5 മാറ്റങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം: ക്യാൻസറിന്റെ തുടക്കമാകും

വ്യത്യസ്തമായ പലത്തരം ക്യാൻസറുകൾ ആളുകൾ കാർന്ന് തിന്നുകയാണ്. ആളുകൾ ഏറ്റവും കൂടുതൽ പേടിക്കുന്ന രോഗമാണ് ക്യാൻസർ. പിടിപ്പെട്ടാൽ വളരെയധികം ബുദ്ധിമുട്ടാണ് രോഗത്തിൽ നിന്ന് കരകയറാൻ. ആഗോളതലത്തിൽ ഏറ്റവും സാധാരണമായ ക്യാൻസറുകളിൽ ഒന്നാണ് സ്കിൻ ക്യാൻസർ. കണ്ടെത്തിയാൽ നേരത്തെ തടയാനും ചികിത്സിക്കാവുന്നതുമാണ് തൊലിപ്പുറത്തെ ക്യാൻസർ. ത്വക്ക് കാൻസർ നേരത്തേ കണ്ടുപിടിക്കുന്നതിനും വിജയകരമായ ചികിത്സയ്ക്കും നിർണായകമാണ്. നേരത്തെ കൃത്യമായി ഈ രോഗത്തെ തിരിച്ചറിയാൻ ശരീരത്തിലെ ഈ ലക്ഷണങ്ങൾ മതിയാകും.

മറുകിലെ മാറ്റങ്ങൾ

എല്ലാവരുടെയും ശരീരത്തിൽ മറുകുകൾ ഉണ്ട്. മറുകുകളെ ആരും അങ്ങനെ ശ്രദ്ധിക്കാറില്ലെങ്കിലും തൊലിപ്പുറത്തെ ക്യാൻസറിൻ്റെ ലക്ഷണങ്ങളിൽ പ്രധാനിയാണ് മറുക്. ശരീരത്തിൽ എവിടെയെങ്കിലുമുള്ള മറുകിൽ എന്തെങ്കിലും തരത്തിലുള്ള മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഡോക്ടറെ കാണാൻ ശ്രമിക്കുക.

മറുക് വലുതാകുകയോ, അതിൻ്റെ ഘടനയോ, നിറമോ മാറുകയോ ചെയ്താൽ തീർച്ചയായും ഡോക്ടറെ കാണിക്കാൻ ശ്രദ്ധിക്കുക. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി (എഎഡി) പ്രകാരം, ഒരു മറുക് വികസിച്ചുകൊണ്ടിരിക്കുന്നു വലിപ്പം, ആകൃതി അല്ലെങ്കിൽ നിറം എന്നിവയിലെ മാറ്റം മെലനോമയുടെ ലക്ഷണമാകാം, ചർമ്മ കാൻസറിൻ്റെ ഏറ്റവും മാരകമായ രൂപമാണിത്.

പുതിയ മറുകുകൾ

ശരീരത്തിൽ എന്തെങ്കിലും അസ്വാഭാവികമായ പാടുകളോ അല്ലെങ്കിൽ മറുകോ ഉണ്ടാകുന്നുണ്ടോയെന്ന് കൃത്യമായി ശ്രദ്ധിക്കണം. മുപ്പത് കഴിഞ്ഞവരാണ് ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത്. അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി, ചർമ്മത്തിൽ പുതിയതോ അല്ലെങ്കിൽ പുതിയതായി വരുന്നതോ ആയ മറുക് തൊലിപ്പുറത്തെ ക്യാൻസറിൻ്റെ ലക്ഷണങ്ങളാണ്. ഏത് കാര്യത്തിലും ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് ചർമ്മത്തിൽ പുതിയ പാടുകൾ.

ചൊറിച്ചിൽ

അമിതമായ ചൊറിച്ചിൽ ഉണ്ടാകുന്നത് പല കാരണങ്ങൾ കൊണ്ടാണ് ചൂട് കുരുവും മറ്റ് ചർമ്മ പ്രശ്നങ്ങളും ഇതിന് കാരണമാണ്. സ്കിൻ ക്യാൻസർ ചിലപ്പോൾ ചൊറിച്ചിൽ, വേദന അല്ലെങ്കിൽ ആർദ്രത എന്നിവയ്ക്ക് കാരണമാകാം.

ചൊറിച്ചിൽ ഒരു സാധാരണമായ സ്കിൻ ക്യാൻസറിൻ്റെ ലക്ഷണമാണ്. സ്കിൻ ക്യാൻസറിൻ്റെ പ്രാരംഭ ലക്ഷണങ്ങളിലൊന്നാണ്. ഇത്തരത്തിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ചൊറിച്ചിലോ വേദനയോ മൃദുവായതോ ആയ ചർമ്മത്തിലെ ചൊറിച്ചിൽ നിസാരമാക്കരുത്.

മാറാത്ത മുറിവ്

ശരീരത്തിൽ എവിടെയെങ്കിലും ഉണങ്ങാത്ത മുറിവുകൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം. സ്ഥിരമായി ചോര വരുന്നതും പഴുപ്പ് വരുന്നതുമായ മുറിവകൾ സൂക്ഷിക്കണം. ഇത് ഒരുപക്ഷെ തൊലിപ്പുറത്തെ ക്യാൻസറിൻ്റെ ലക്ഷണമാകാം. മുറിവുണ്ടായി ആഴ്ചകളോളം നീണ്ടു നിന്നാൽ പ്രത്യേകം അതിൽ ശ്രദ്ധ കൊടുക്കേണ്ടതാണ്.

ചുവപ്പ് അല്ലെങ്കിൽ വീക്കം

മറുകിൻ്റെ അടുത്തോ അല്ലെങ്കിൽ ചുറ്റും എന്തെങ്കിലും തരത്തിലുള്ള ചുവന്ന പാടുകളോ വീക്കമോ കണ്ടാൽ ശ്രദ്ധിക്കണം. അമേരിക്കൻ കാൻസർ സൊസൈറ്റിയുടെ അഭിപ്രായത്തിൽ, മെലനോമകൾ രക്തസ്രാവവും വേദനയും ചൊറിച്ചിലും ഉണ്ടാകാം, ചുറ്റുമുള്ള ചർമ്മം ചുവപ്പ് അല്ലെങ്കിൽ വീക്കം ആകുക.