Thiruvananthapuram

ഓട്ടിസ്റ്റിക്ക് വിദ്യാർത്ഥിയായ വരുൺ രവീന്ദ്രന്റെ ശാസ്ത്രീയ സംഗീത കച്ചേരി ഡി എ സി യിൽ

മെയ് 31ന് എം ജയചന്ദ്രൻ മ്യൂസിക് സോണുമായി സഹകരിച്ചു നടക്കുന്ന പരിപാടിയിൽ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി മുഖ്യാതിഥിയാവും

തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായുള്ള ഡിഫറൻ്റ് ആർട്ട് സെൻ്ററും (ഡിഎസി), എം ജയചന്ദ്രൻ മ്യൂസിക് സോണും (എംജെ മ്യൂസിക് സോൺ) സംയുക്തമായി മെയ് 31 ന് ഓട്ടിസ്റ്റിക് വിദ്യാർഥിയായ വരുൺ രവീന്ദ്രൻ്റെ ശാസ്ത്രീയ സംഗീത കച്ചേരി സംഘടിപ്പിക്കും.

വർണം – റേഡിയൻസ് ഓഫ് കർണാട്ടിക് ഹാർമണി എന്ന് പേരിട്ടിരിക്കുന്ന കച്ചേരി മെയ് 31 ന് വൈകുന്നേരം 4 മണിക്ക് കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്ക് കാമ്പസിലെ ഡിഎസിയിൽ നടക്കും. പ്രശസ്ത ഗാനരചയിതാവും കവിയും സംഗീതജ്ഞനുമായ പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഗോപിനാഥ് മുതുകാടിൻ്റെ നേതൃത്വത്തിലുള്ള ഡിഎസിയിലെ ഓട്ടിസ്റ്റിക് വിദ്യാർത്ഥിയായ വരുൺ രവീന്ദ്രൻ, പ്രശസ്ത സംഗീതസംവിധായകൻ എം. ജയചന്ദ്രൻ്റെ ഓൺലൈൻ സംഗീത പഠന പ്ലാറ്റ്‌ഫോമിൽ ഗുരു ഡോ. കൊല്ലം ജി.എസ്. ബാലമുരളിയുടെ ശിഷ്യനായി കർണാടക ശാസ്ത്രീയ സംഗീതം അഭ്യസിച്ചു വരികയാണ്. വരുൺ രവീന്ദ്രനൊപ്പം ഡോ കൊല്ലം ജി എസ് ബാലമുരളി (മൃദംഗം ), അന്നപൂർണ പി (വയലിൻ) എന്നിവരും കച്ചേരിയുടെ ഭാഗമാകും. വരുൺ രവീന്ദ്രൻ്റെ കച്ചേരിക്ക് പുറമെ പ്രമുഖ പിന്നണി ഗായകരും എംജെ മ്യൂസിക് സോണിലെ അധ്യാപകരുമായ രവിശങ്കർ ആർ, പ്രീത പി വി, ലാലു സുകുമാർ, സരിത രാജീവ് എന്നിവരുടെ സംഗീത സമർപ്പണവും ചടങ്ങിൻ്റെ ഭാഗമാകും.

Latest News