ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് മുടിയിലെ പ്രശ്നങ്ങൾക്ക് കാരണം. ശരിയായ അളവിൽ പോഷകങ്ങൾ കഴിക്കാത്തതും രോഗങ്ങളും സ്ട്രെസ്സും പോലുള്ള കാരണങ്ങൾ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നുണ്ട്. മുടിയുടെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ സ്വാഭാവിക മാര്‍ഗങ്ങള്‍ ഗുണം നല്‍കും. ഇത്തരത്തില്‍ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒരു ഹെയര്‍ പായ്ക്കിനെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
കഞ്ഞിവെള്ള-പൊടി മിശ്രിതമാണ് തയ്യാറാക്കാൻ പോകുന്നത്. മുടി വളരാനും അതിൻറെ സ്വാഭാവിക കറുപ്പ് നിലനിർത്താനും കൊഴിച്ചിൽ തടയാനും ഇത് വളരെ നല്ലതാണ്. ഇതിലേയ്ക്ക് അല്‍പം നീലയമരി പൊടി കൂടി ചേര്‍ത്തിളക്കി ഇളംചൂടുള്ള കഞ്ഞിവെള്ളത്തിലോ സാധാരണ വെള്ളത്തിലോ മിക്‌സ് ചെയ്ത് മിശ്രിതമാക്കി തലയില്‍ തേച്ചു പിടിപ്പിയ്ക്കാം
ഇതിന് വേണ്ടത് കഞ്ഞിവെള്ളത്തിനൊപ്പം ഉലുവ, കരിഞ്ചീരകം, കറിവേപ്പില, ഗ്രാമ്പൂ എന്നിവയാണ്.
ഇത് തയ്യാറാക്കാന്‍
ഇത് തയ്യാറാക്കാന്‍ നല്ലത് ഇരുമ്പു ചീനച്ചട്ടിയാണ്. കറിവേപ്പില, ഉലുവ, കരിഞ്ചീരകം എന്നിവ ഇതിലിട്ട് വറുത്തെടുക്കുക. ഇത് പൊടിയ്ക്കാന്‍ പാകത്തിന് വറുക്കണം. ഇത് പിന്നീട് പൊടിച്ചെടുക്കണം. ഇരുമ്പ് ചീനച്ചട്ടി ചൂടാക്കി ഇതിലേക്ക് കഞ്ഞിവെള്ളം ഒഴിയ്ക്കണം. ഇതിലേയ്ക്ക് പൊടിച്ച് വച്ചിരിയ്ക്കുന്ന പൊടി ഇട്ട് നല്ലതുപോലെ തിളപ്പിയ്ക്കണം. ഇത് അല്‍പം കട്ടിയുള്ള പാനീയമാക്കി മാറ്റി വാങ്ങുക. ഇത് ചൂടാറുമ്പോള്‍ മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം. 1 മണിക്കൂര്‍ ശേഷം കഴുകാം.
കഞ്ഞിവെള്ളം
കഞ്ഞിവെള്ളത്തില്‍ മുടിയെ ബലപ്പെടുത്താന്‍ സഹായിക്കുന്ന ഐനോസിറ്റോള്‍ അടങ്ങിയിരിക്കുന്നു. ഇതിനാല്‍ കരുത്തുറ്റ മുടിയ്ക്ക് കഞ്ഞിവെള്ളം ഗുണം നല്‍കുകയും ചെയ്യുന്നു. ഇതിനാല്‍ കരുത്തുറ്റ മുടിയ്ക്ക് കഞ്ഞിവെള്ളം ഗുണം നല്‍കുകയും ചെയ്യുന്നു. മുടി വേരുകള്‍ക്ക് ഇത് ഉറപ്പും ബലവും നല്‍കുന്നു മുടി കരുത്തോടെ വളരാന്‍ സഹായിക്കുന്നു.
കരിഞ്ചീരകം
മുടിയുടെ പ്രിയപ്പെട്ട സുഹൃത്ത് എന്ന് വേണമെങ്കിൽ നമുക്ക് കരിഞ്ചീരകത്തെ വിളിക്കാം. പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങളുള്ള കരിഞ്ചീരകം മുടിയ്ക്ക് ധാരാളം ഗുണങ്ങൾ നൽകുന്നുണ്ട്. മുടിയ്ക്ക് നല്ല കറുപ്പ് നിറവും അതുപോലെ തിളക്കവും നൽകാൻ കരിഞ്ചീരകത്തിന് കഴിയും. രോകൂപങ്ങളെ ബലപ്പെടുത്തി മുടി നല്ല രീതിയിൽ വളർത്തിയെടുക്കാനുള്ള പല ഘടകങ്ങളും കരിഞ്ചീരകത്തിലുണ്ട്. രോകൂപങ്ങളെ ശക്തിപ്പെടുത്തി വേരിൽ നിന്ന് മുടിയെ ബലപ്പെടുത്താൻ സഹായിക്കുന്നതാണ് കരിഞ്ചീരകം.
കറിവേപ്പില
വെറുമൊരു ഇലയായി കറിവേപ്പിലയെ ആരും എഴുതി തള്ളണ്ട. മുടി വളർത്താൻ ഏറെ മികച്ചതാണ് കറിവേപ്പില. ഇത് മുടിയ്ക്ക് നല്ല ബലവും ആരോഗ്യവും നൽകാനും മുടി കൊഴിച്ചിൽ തടയാനും ഏറെ സഹായിക്കാറുണ്ട്. ഇതിലെ ആൻ്റി ഓക്സിഡൻ്റുകൾ ഫ്രീ റാഡിക്കലുകളെ നീർവീര്യമാക്കി മുടി ആരോഗ്യമുള്ളതാക്കാനും ബലമുള്ളതാക്കാനും ഇത് ഏറെ സഹായിക്കും. മുടികൊഴിച്ചിൽ മാറാനുള്ള ചെലവ് കുറഞ്ഞ മാർഗങ്ങളിൽ ഒന്നാണ് കറിവേപ്പില ഉപയോഗിക്കുന്നത്. മുടിയ്ക്ക് നല്ല നിറം നൽകാനും കറിവേപ്പില ഏറെ സഹായിക്കും.