മുടി വളർത്താൻ വീട്ടിലെ അടുക്കളയിൽ ഇല്ലാത്ത ഒരു പരിഹാരവുമില്ല. മുടി കൊഴിച്ചിൽ, മുടി പൊട്ടി പോകൽ, മുടി വരണ്ട് പോകൽ, താരൻ തുടങ്ങി പല പ്രശ്നങ്ങൾ ആയിരിക്കും നിങ്ങളെ അലട്ടുന്നത്. ശരിയായ രീതിയിൽ ഭക്ഷണം കഴിക്കുന്നതും പരിചരിക്കുന്നതും എല്ലാം മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
പ്രായമാകുന്നതിന് മുൻപെ മുടി നരച്ച് പോകുന്നത് പലരും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി നരയ്ക്കുന്നതും സ്വാഭാവിക ഭംഗി നഷ്ടപ്പെടുന്നതും തടയാൻ സഹായിക്കുന്ന എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നൊരു ഹെയർ മാസ്കാണിത്.
മാസ്ക് തയാറാക്കാൻ
ഒരു ബീറ്റ്റൂട്ട് ചെറുതായി അരിഞ്ഞതും ഒരു കപ്പ് ഉലുവയും നന്നായി മിക്സിയിലിട്ട് അരച്ച് എടുക്കുക. ഇനി നാല് ഗ്ലാസ് വെള്ളത്തിലേക്ക് ഈ മിശ്രിതം മാറ്റിയ ശേഷം അൽപ്പം കാപ്പിപൊടിയും ചേർത്ത് നന്നായി തിളപ്പിച്ച് എടുക്കുക. 5 മിനിറ്റ് തിളപ്പിച്ച ശേഷം ഒരു കപ്പ് ഹെന്ന പൊടിയിലേക്ക് ഇത് അരിച്ച് ഒഴിക്കുക. ഇനി ഇതിലേക്ക് അൽപ്പം കറ്റാർവാഴയുടെ ജെല്ലും ചേർത്ത് നന്നായി യോജിപ്പിക്കുക. ഒരു രാത്രി മുഴുവൻ വച്ച ശേഷം ഇത് മുടിയിൽ തേച്ച് പിടിപ്പിക്കാവുന്നതാണ്. ഒന്നോ രണ്ടോ മണിക്കൂറിന് ശേഷം മുടി നന്നായി കഴുകി വ്യത്തിയാക്കാവുന്നതാണ്.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് ജ്യൂസ് ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും. ശൈത്യകാലത്ത് ബീറ്റ്റൂട്ട് മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ബീറ്റ്റൂട്ടിലെ ഉയര്‍ന്ന അളവിലുള്ള ഇരുമ്പ്, ഇലക്ട്രോലൈറ്റുകള്‍, പൊട്ടാസ്യം എന്നിവയാണ് ഇതിന് സഹായിക്കുക. ബീറ്റ്‌റൂട്ട് ജ്യൂസും കുറച്ച് കാപ്പിയും ഉപയോഗിച്ച് ഹെയര്‍ മാസ്‌കായി പുരട്ടുക.
മുടി പൊട്ടി പോകുന്നത് തടയാനും അതുപോലെ താരൻ മാറ്റാനും ബീറ്റ്റൂട്ട് സഹായിക്കും. അകാല നരയെ മാറ്റാനും ബീറ്റ്റൂട്ട് വളരെ നല്ലാതണ്. ബീറ്റ്റൂട്ടിന് വിറ്റാമിൻ സി, ഇ, കരോട്ടിൻ എന്നിവ അടങ്ങിയ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട് ഇവയൊക്കെ മുടി കറുപ്പിക്കാൻ ഏറെ ആവശ്യമുള്ളതാണ്.
കാപ്പിപൊടി
മുടിയഴകിനും കാപ്പിപൊടിയ്ക്ക് വലിയ പങ്കുണ്ട്. മുടി നരച്ച് പോകുന്നത് പലരുടെയും പേടി സ്വപ്നമാണ് ഇത് മാറ്റാൻ കാപ്പിപൊടി വളരെ മികച്ചതാണ്. മുടി വളർത്താൻ വളരെ നല്ലതാണ് കാപ്പിപൊടി. കറുപ്പ് നിറം മാത്രമല്ല മുടിയ്ക്ക് നല്ല തിളക്കവും ഘടനയുമൊക്കെ തരാൻ കാപ്പിപൊടിയ്ക്ക് കഴിയാറുണ്ട്. വേരിൽ നിന്ന് മുടി പരിപോഷിപ്പിക്കാനും കാപ്പിപ്പൊടി നല്ലതാണ്. മുടിയെ സോഫ്റ്റാക്കാനും കാപ്പിപൊടി നല്ലതാണ്.
കറ്റാർവാഴ
ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മസംരക്ഷണത്തിനുമെല്ലാം ഒരുപോലെ സഹായകമാണ് കറ്റാര്‍വാഴ. മുടിയുടെ പല പ്രശ്‌നങ്ങള്‍ക്കും നല്ലൊരു മരുന്നാണ് ഇത്. വൈറ്റമിന്‍ ഇ സമ്പുഷ്ടമാണ് ഇത്. മുടി തിളങ്ങാനും വളരാനുമെല്ലാം ഇതേറെ നല്ലതാണ്. മുടിയ്ക്ക് സ്വാഭാവിക ഈര്‍പ്പം നല്‍കുന്ന ഒന്നാണിത്. മുടി കറുക്കാന്‍, സ്വാഭാവിക നിറം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണിത്.
ഉലുവ
പ്രകൃതിദത്തമായ രീതിയിൽ പാർശ്വഫലങ്ങളില്ലാതെ മുടി വളർത്താൻ സഹായിക്കുന്നതാണ് ഉലുവ. ഇതിൽ അടങ്ങിയിരിക്കുന്ന ലെസിത്തിൻ എന്ന ഘടകം മുടിയ്ക്ക് ബലം നൽകാൻ സഹായിക്കുന്നതാണ്. മാത്രമല്ല മുടി നന്നായി മോയ്ചറൈസ് ചെയ്യാനും ഉലുവ സഹായിക്കും.
ഉലുവയില്‍ പ്രോട്ടീനും നിക്കോട്ടിനിക് ആസിഡും അടങ്ങിയിട്ടുണ്ട്, ഇത് മുടിയുടെ തണ്ടിനെ ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ മുടി വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മുടികൊഴിച്ചിൽ മാറ്റാൻ ഏറെ നല്ലതാണ് ഉലുവ. ഇതിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡുകൾ മുടി വളർത്താൻ വളരെയധികം സഹായിക്കും. മുടിയെ വളരെ മോശമായി ബാധിക്കുന്ന താരനെ തുരത്താൻ ഏറെ നല്ലതാണ് ഉലുവ.