ആപ്പിൾ സോസ് ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന ഒന്നാണ് ആപ്പിൾ സോസ്. ഇനി മുതൽ പുറത്ത് നിന്ന് വാങ്ങാതെ വീട്ടിൽ തന്നെ ഫ്രഷായ ആപ്പിൾ സോസ് ഉണ്ടാക്കാം. ആപ്പിൾ സോസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
ആപ്പിൾ – രണ്ടെണ്ണം (തൊലി കളഞ്ഞ് ചുരണ്ടിയത്)
ഗ്രാമ്പൂ – രണ്ടെണ്ണം
വെള്ളം – രണ്ട് കപ്പ്
പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ആപ്പിൾ കുക്കറിലിട്ട് പഞ്ചസാരയും വെള്ളവുമൊഴിച്ച് മൂന്ന് വിസിൽ വരുന്നതുവരെ വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് ഇറക്കി ആവിപോയ ശേഷം ഗ്രാമ്പൂ പൊടിച്ചത് ചേർത്തിളക്കാം.