Kerala

വീടിനു സമീപം വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു

ആലപ്പുഴ: പള്ളിപ്പുറത്ത് കുട്ടൻചാലിൽ വെള്ളത്തിൽ വീണ് ഗൃഹനാഥൻ മരിച്ചു. കുട്ടൻചാൽ ഇടത്തട്ടിൽ അശോകനാണ് (62) മരിച്ചത്. ഇന്ന് രാവിലെയാണ് വീടിനു സമീപത്തെ പാടത്ത് മൃതദേഹം കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായ അശോകൻ രാത്രിയിൽ വീട്ടിലേക്ക് വരുന്ന വഴി വെള്ളത്തിൽ വീണതെന്നാണ് സംശയം. ചെറിയ ദ്വീപ് പ്രദേശമാണ് കുട്ടൻചാൽ.