ബെംഗളൂരു: ഏഴാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രധാനാധ്യാപകൻ അറസ്റ്റിൽ. ചിക്കബെല്ലാപുരയിൽ സംഭവം. വിദ്യാർഥിനി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിലെത്തിച്ചപ്പോഴാണ് 3 മാസം ഗർഭിണിയാണെന്ന വിവരമറിഞ്ഞത്.
സിദ്ധലഘട്ടയിലെ സർക്കാർ സ്കൂളിലെ പ്രധാനാധ്യാപകൻ ജി.വെങ്കിടേഷ് (55) ആണ് പിടിയിലായത്. 20 വർഷമായി ഇതേ സ്കൂളിലാണ് വെങ്കിടേഷ് ജോലി ചെയ്യുന്നത്. 6 മാസമായി പ്രധാനാധ്യാപകൻ പല തവണ ഓഫിസ് മുറിയിൽ പീഡിപ്പിച്ചതായും പുറത്ത് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിദ്യാർഥിനി പറഞ്ഞു.