കൊച്ചി: ആമസോൺ ഫാഷനിന്‍റെ പതിനാലാമത് വാർഡ്രോബ് റിഫ്രെഷ് സെയിൽ മെയ് 31 മുതൽ ജൂൺ 5 വരെ നടക്കും. മികച്ച ഡീലുകളും ഓഫറുകളുമായി എത്തുന്ന സെയിലിൽ അലൻ സോളി, വാൻ ഹുസെൻ, ക്രോക്‌സ്, പ്യൂമ, ടൈറ്റാൻ, ഫാസ്‌ട്രാക്ക്, ലാക്‌മെ, ബിബ, ഡൌവ്, സഫാരി, അമേരിക്കൻ ടൂറിസ്റ്റർ, യൂബെല മുതലായ 1500-ലധികം ബ്രാൻഡുകളിൽ നിന്നും തിരഞ്ഞെടുക്കാം. എല്ലാ ദിവസവും രാത്രി 7 മുതൽ അർധരാത്രി വരെ ലിമിറ്റഡ് ടൈം ഡീലുകൾ, ‘സ്റ്റീൽ ഡീലുകൾ’ എന്നിവ മുൻനിര ബ്രാൻഡുകളിൽ വലിയ ലാഭം നൽകുന്നു. കുറഞ്ഞത് 60% ഇളവും, 10% വരെ കൂടുതൽ ഡിസ്ക്കൗണ്ടും ലഭിക്കുവാൻ അവസരമുണ്ട്. കൂടാതെ, ICICI ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 10% കൂടുതൽ ലാഭിക്കാം. പ്രൈം ഉപഭോക്താക്കൾക്ക് എല്ലാ പ്രീപെയ്‌ഡ് ട്രാൻസാക്ഷനുകൾക്കും 10% അധിക ക്യാഷ്ബാക്ക് ലഭിക്കും.
മികച്ച മൂല്യത്തിലും സൗകര്യത്തിലും ബ്രാൻഡുകളുടെ വിപുലമായ സെലക്ഷനും, ട്രെൻഡിംഗ് സ്റ്റൈലുകളും, പുതിയ ലോഞ്ചുകളും വാഗ്‌ദാനം ചെയ്തുകൊണ്ട് തങ്ങളുടേതായ തനതായ സ്റ്റൈൽ കണ്ടെത്താൻ ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതാണ് ആമസോൺ ഫാഷനിലെന്ന് ആമസോൺ ഫാഷന്‍റെ വൈസ് പ്രസിഡന്‍റ് സൗരഭ് ശ്രീവാസ്‍തവ പറഞ്ഞു. വാർഡ്രോബ് റിഫ്രഷ് സെയിലിന്‍റെ ഭാഗമായി, ആമസോൺ ഫാഷൻ ജൂൺ 3-ന് മുംബൈയിൽ എക്‌സ്‌ക്ലൂസീവ് ഇവന്‍റ് നടത്തും. ടോപ്പ് ബ്രാൻഡുകൾ, ബെസ്റ്റ്-സെല്ലിംഗ് ഉൽപ്പന്നങ്ങൾ എന്നിവയും മറ്റും പ്രദർശിപ്പിക്കും. റിയ കപൂറും നിതിഭ കൗളും ആതിഥേയത്വം വഹിക്കുന്ന ഇതിൽ സ്റ്റൈലിംഗ് വർക്ക്‌ഷോപ്പുമുണ്ടാകും. അതിന് പുറമെ, ആമസോൺ ഫാഷൻ ബോളിവുഡ് താരങ്ങളായ അനയ പാണ്ഡെ, ആദിത്യ റോയ് കപൂർ എന്നിവരെ ഉൾപ്പെടുത്തി ഒരു പുതിയ കാംപെയിന് തുടക്കം കുറിക്കുകയും ചെയ്തിട്ടുണ്ട്.