മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് മുരിങ്ങാക്കോല്‍. സാമ്പാറിലും അവിയലിലും എന്ന് വേണ്ട മീൻകറിയിലും ബീഫ് കറിയിലും വരെ ഇത് ഉപയോഗിക്കുന്നു. മുരിങ്ങാക്കായുടെ ഗുണങ്ങള്‍ തന്നെയാണ് അതിനുള്ള കാരണം. ഇതിൽ വൈറ്റമിന്‍ സി, അയേണ്‍, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ കഴിക്കാവുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് മുരിങ്ങക്ക. ഇനി നമുക്ക് മുരിങ്ങക്ക കൊണ്ടുള്ള ഒരു നാടൻ വിഭവമായാലോ?
ചേരുവകൾ
വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
കടുക് – അര ടിസ്പൂൺ
കറി വേപ്പില – രണ്ട് തണ്ട്
ഉഴുന്നു പരിപ്പ് – കാൽ ടീസ്പൂൺ
വെളുത്തുള്ളി – മൂന്ന് അല്ലി
പച്ചമുളക് – നാലെണ്ണം
തേങ്ങ ചിരകിയത് – കാൽ കപ്പ്
സവാള – ഒരെണ്ണം (ചെറുതായി അരിഞ്ഞത്)
മുരിങ്ങയ്ക്ക തൊലി കളഞ്ഞ്
നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചത് – അഞ്ചെണ്ണം
ഉപ്പ് – പാകത്തിന്
മഞ്ഞൾ പൊടി – കാൽ ടിസ്പൂൺ
തയ്യാറാക്കുന്ന വിധം
കുക്കറിൽ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടുമ്പോൾ, കറിവേപ്പില, ഉഴുന്നുപരിപ്പ് ഇവയിട്ട് ഉഴുന്നു പരിപ്പ് ചുവക്കുന്നതുവരെ വറുക്കുക. വെളുത്തുള്ളി, പച്ച മുളക് തേങ്ങ, സവാള ഇവ ചതച്ച് മാറ്റി വെയ്ക്കുക. മുരിങ്ങയ്ക്ക ഉപ്പും മഞ്ഞൾ പൊടിയും ചതച്ച ചേരുവകളും ചേർത്ത് കുക്കറിലിട്ട് പാകത്തിന് വെള്ളവും ചേർത്തി ഇളക്കി ഏഴ് മിനിറ്റ് വേവിക്കുക. കുക്കർ അടുപ്പിൽ നിന്ന് വാങ്ങി ആവി പോയ ശേഷം തുറന്ന് ചൂടോടെ വിളമ്പാം.