Lifestyle

മുടിയിലെ നര കണ്ട് ഇനി ടെൻഷൻ അടിക്കേണ്ട; മുടി നല്ല കറുപ്പ് നിറമാക്കാൻ ഈ സൂത്രപ്പണി ചെയ്തു നോക്കൂ

ചിലർ മുടിയിലെ നരയെ കളർ ചെയ്ത് മറയ്ക്കാറുണ്ട്

കൃത്രിമ വഴികളിലൂടെ നരച്ചു മുടി കറുപ്പിക്കുന്നത് ഗുണം ചെയ്യില്ല. പ്രകൃതിദത്തമായ മാർഗങ്ങളാണ് എപ്പോഴും നല്ലത്. തല നരച്ചു പോയി എന്ന വിഷമം വേണ്ട. വീട്ടിൽ തന്നെ മുടിക്ക് കറുപ്പ് നൽകാം. പാരമ്പര്യം, ജീവിതശൈലിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടിയിലെ നരയ്ക്ക് കാരണമാകാറുണ്ട്. ചിലർ മുടിയിലെ നരയെ കളർ ചെയ്ത് മറയ്ക്കാറുണ്ട്. കറുപ്പ് നിറം തന്നെ ഇഷ്ടപ്പെടുന്നവർ ഒരുപക്ഷെ കളർ ചെയ്യാറില്ല.

ഇതിന് സഹായിക്കുന്ന നാച്വറല്‍ പൊടിക്കൂട്ട് വീട്ടില്‍ തന്നെ തയ്യാറാക്കാം. മുടിയ്ക്ക് കറുപ്പ് നല്‍കുന്നതിനൊപ്പം ആരോഗ്യവും നല്‍കുന്ന ഒരു പൊടിക്കൂട്ടാണ് ഇത്.

കാപ്പിപ്പൊടി

കാപ്പിപ്പൊടി മുടിയുടെ ആരോഗ്യത്തിന് ഗുണകരമാണ്. മുടി ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി. കാപ്പിയിലെ ഫൈറ്റോസ്റ്റെറോൾ മുടിയ്ക്ക് ആരോഗ്യകരമാണ്. ശിരോചര്‍മത്തിലെ രക്തപ്രവാഹം ശക്തിപ്പെടുത്തി മുടി വളരാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പിപ്പൊടി.

ഹെന്ന

നരച്ച മുടി കറുപ്പിയ്ക്കാനുള്ള സ്വാഭാവിക വഴികളില്‍ പ്രധാനപ്പെട്ടതാണ് ഹെന്ന അഥവാ മയിലാഞ്ചിപ്പൊടി. മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഇത് നാച്വറല്‍ ചേരുവയായതിനാല്‍ ദോഷവുമുണ്ടാകുന്നില്ല. മുടി നര കറുപ്പിയ്ക്കാന്‍ മാത്രമല്ല, മുടിയുടെ ആരോഗ്യത്തിന് ഇതേറെ ഗുണകരമാണ്. മുടിയ്ക്ക് കറുപ്പും കരുത്തും ഒരുപോലെ നല്‍കുന്ന ഈ നാച്വറല്‍ പായ്ക്ക് താരന്‍ പോലുളള മുടി പ്രശ്‌നങ്ങള്‍ക്കും നല്ല മരുന്നാണ്.

ഗ്രാമ്പൂ

ഇതിനായി വേണ്ടത് രണ്ട് ചേരുവകളാണ്. കാപ്പിപ്പൊടി, ഹെന്നപ്പൊടി എന്നിവയാണ് ഇത്. ഒപ്പം അല്‍പം ഗ്രാമ്പൂ കൂടി ചേര്‍ക്കാം. ഗ്രാമ്പൂ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്. മുടി കറുപ്പിയ്ക്കാനും ശിരോചര്‍മത്തിലുണ്ടാകുന്ന താരന്‍ പോലുള്ള മുടി പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. മുടി കറുപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന നാച്വറല്‍ ചേരുവയാണ് ഇത്.

പൊടിക്കൂട്ട് തയ്യാറാക്കാന്‍

ഈ പൊടിക്കൂട്ട് തയ്യാറാക്കാന്‍ ഇരുമ്പ് ചീനച്ചട്ടിയാണ് ഏറ്റവും നല്ലത്. തുരുമ്പുള്ളതെങ്കില്‍ ഏറെ നല്ലത്. ഇതിലേയ്ക്ക് അല്‍പം വെള്ളമൊഴിച്ച് കാപ്പിപ്പൊടി ഇട്ട് തിളപ്പിച്ചെടുക്കാം. അല്‍പം കൂടുതല്‍ കാപ്പിപ്പൊടി ഇട്ട് തിളപ്പിയ്ക്കണം. ഇതിലേയ്ക്ക് രണ്ട് ഗ്രാമ്പൂ പൊടിച്ചോ ചതച്ചോ ഇടണം. ഇത് നല്ലതു പോലെ തിളച്ച് ഒരുവിധം വറ്റുമ്പോള്‍ വാങ്ങി വയ്ക്കുക. ചീനച്ചട്ടി വാങ്ങി വച്ച് ഇതിലേയ്ക്ക് അല്‍പം കാപ്പിപ്പൊടിയും ഹെന്ന പൗഡറും ഇടണം. മുടിയ്ക്ക് എത്ര വേണം എന്നതിന് അനുസരിച്ചിടണം. ഇതിലേയ്ക്ക് ചൂടാറിക്കഴിയുമ്പോള്‍ തയ്യാറാക്കിയ വെളളം ഒഴിച്ചിളക്കാം.

ഇത് ഒരു ദിവസം വച്ചേക്കാം. പിറ്റേന്ന് തലയില്‍ പുരട്ടാം. ഒരു മണിക്കൂര്‍ ശേഷം കഴുകാം. ഈ പൊടി മിശ്രിതം തയ്യാറാക്കാന്‍ ഉപയോഗിച്ച വെളളം മുടിയില്‍ പുരട്ടുന്നതും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. വരണ്ട മുടിയുള്ളവര്‍ക്ക് ഈ പൊടിക്കൂട്ടില്‍ അല്‍പം ശുദ്ധമായ വെളിച്ചെണ്ണ കൂടി ചേര്‍ക്കാം. ഹെന്ന പുരട്ടുമ്പോള്‍ പൊതുവേ മുടി വരണ്ടുപോകാന്‍ സാധ്യത കൂടുതലാണ്. വെളിച്ചെണ്ണ ചേര്‍ത്താല്‍ ഇതിന് പരിഹാരമാകും.