കണ്ണിലെ ചുവപ്പ് നിസ്സാരകാരനായി കാണണ്ട. പലപ്പോഴും കണ്ണിലെ ചുവപ്പ് നോക്കി സ്ട്രോക്ക് സാധ്യതവരെ പറയാൻ കഴിയും. കണ്ണിലെ ഞരമ്പ് ചുവന്ന് തടിച്ച് കാണുന്ന അവസ്ഥയാണെങ്കിൽ നിങ്ങൾക്ക് സ്ട്രോക്ക് വരാനുള്ള സാധ്യത വളരെക്കൂടുതലാണ്. അലർജിയും മറ്റു കാരണങ്ങളുമില്ലാതെ കണ്ണുകളിൽ ചുവപ്പ് നിറമാണെങ്കിൽ രക്ത സമ്മർദ്ദം ഉയർന്ന നിരക്കിലാണെന്ന് കരുതാം. കണ്ണിനുണ്ടാവുന്ന ചെറിയ മാറ്റങ്ങൾ പോലും വലിയ രോഗങ്ങൾക്ക് കാരണമാകാറുണ്ട്.
കണ്ണിന്റെ ഉപരിതലം
കണ്ണിന്റെ ഉപരിതലത്തില്‍ അസാധാരണമായ വേദനയും ചൊറിച്ചിലും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതല്‍പ്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. കണ്ണിന്റെ പുറത്ത് എന്തെങ്കിലും തരത്തിലുള്ള ആഘാതങ്ങള്‍ ഏറ്റിട്ടുണ്ടെങ്കിലായിരിക്കും പലപ്പോഴും ഇത്തരം വേദന അനുഭവപ്പെടുന്നത്. കണ്ണില്‍ തുള്ളി മരുന്നൊഴിച്ചാല്‍ ഇത് മാറ്റാവുന്നതേ ഉള്ളൂ.
കൃഷ്ണമണിയ്ക്കു ചുറ്റും
കൃഷ്ണമണിയ്ക്കു ചുറ്റും ചെറിയ വേദനയും മിടിപ്പും അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിനെ അല്‍പം ഗൗരവതരമായി കാണേണ്ടത് തന്നെയാണ്. ഉടന്‍ തന്നെ നേത്രരോഗവിദഗ്ധനെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.
കണ്ണിലെ കുരു
കണ്ണിലെ കുരു പലപ്പോഴും പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ മൂലമുണ്ടാകുന്നതാണ്. ഇത് കണ്ണിനു പോളയ്ക്ക് മുകളിലായി ചുവന്ന നിറത്തില്‍ കാണപ്പെടുന്നു. ഇത്തരത്തിലുണ്ടാവുന്ന കുരുവിനേയും ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ വേദനയാണ് ഇതിന്റെ അനന്തര ഫലം.
കണ്ണിനേല്‍ക്കുന്ന അപകടം
കണ്ണിനേല്‍ക്കുന്ന അപകടമാണ് മറ്റൊന്ന്. പല തരത്തിലുള്ള അപകടകങ്ങള്‍ കണ്ണിനെ പ്രശ്‌നത്തിലാക്കുന്നു. കണ്‍പോളകളും മറ്റും ചുവന്ന് തടിയ്ക്കുന്നതും വേദനയും കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.
ചെങ്കണ്ണ്
വേനല്‍ക്കാലത്താണ് കണ്ണിന് രോഗങ്ങള്‍ വര്‍ദ്ധിക്കുന്നത്. ചെങ്കണ്ണ് പോലുള്ള പ്രശ്‌നങ്ങളും ഇന്‍ഫെക്ഷന്‍ മൂലമാണ് ഉണ്ടാക്കുന്നത്. ഇതും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കേണ്ട അവസ്ഥയാണ്.
കോണ്‍ടാക്ട് ലെന്‍സ്
കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ ചിലരില്‍ കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള ഇന്‍ഫെക്ഷന്‍ ഉണ്ടാവുന്നു. ചിലര്‍ക്ക് അമിതമായ വേദനയും ചിലര്‍ക്ക് കണ്ണ് ചുവന്ന നിറമാകുന്നതും കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നതിന്റെ ഫലമായി ഉണ്ടാവുന്നതാണ്.
ഗ്ലോക്കോമ
ഗ്ലോക്കോമ കണ്ണിന്റെ കാഴ്ചയെ തകരാറിലാക്കുന്ന നേത്രരോഗങ്ങളില്‍ മുന്നിലാണ്.
കണ്ണിന്റെ ഞരമ്പുകള്‍ക്ക് പ്രശ്‌നമുണ്ടാക്കുന്ന അവസ്ഥയാണ് ഇതിലൂടെ ഉണ്ടാവുന്നത്. കാഴ്ചയിലുള്ള വ്യതിയാനവും കണ്ണിന്റെ വേദനയുമാണ് ശ്രദ്ധിക്കേണ്ടത്.