Web-Series

പ്രഭാസ്-നാഗ് അശ്വിന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ‘കല്‍ക്കി 2898 AD’: ‘ഭുജി ആന്‍ഡ് ഭൈരവ’ ട്രെയ്‌ലര്‍ പുറത്ത്

വൈജയന്തി മൂവീസിന്റെ ബാനറിൽ പ്രഭാസ്- നാഗ് അശ്വിൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘കല്‍ക്കി 2898AD’ ഭുജി ആൻഡ് ഭൈരവയുടെ ട്രെയ്‌ലർ പുറത്ത്. മെയ് 31 മുതൽ ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യും. ഇതിനു മുന്നോടിയായി ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലാണ് ട്രെയ്‌ലർ എത്തിയിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ആദ്യത്തെ ആനിമേഷൻ സീരിസ് സ്ക്രീനിങ് എപ്പിസോഡ് ആരംഭിക്കുകയാണ് ടീം കല്‍ക്കി 2898 AD. ആദ്യ എപ്പിസോഡ് ഭുജി ആന്‍ഡ് ഭൈരവ മെയ് 30 ന് തിരഞ്ഞെടുക്കപ്പെട്ട തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

ഹൈദരാബാദ് ഐഎംബി സിനിമാസ്, സിനിപോളിസ് അന്ധേരി മുംബൈ, ഡിഎല്‍എഫ് സാകേത് ഡല്‍ഹി, ഒറിയോണ്‍ മാള്‍ ഹൈദരാബാദ്, റീല്‍ സിനിമാസ് ദുബായ് എന്നിവയാണ് തിരഞ്ഞെടുക്കപ്പെട്ട തീയേറ്ററുകളില്‍ ചിലത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 AD വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.

ദീപിക പദുകോണ്‍ ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നു. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്ത് ചിത്രം നിര്‍മിക്കുന്നു. പി ആര്‍ ഒ – ശബരി.

Latest News