ആരോഗ്യകരമായ ഒരു പ്രഭാത ദിനചര്യയാണ് ആരോഗ്യമുള്ള മനസും ശരീരവും നിലനിര്‍ത്തുന്നതിന് പ്രധാനം. ആരോഗ്യകരമല്ലാത്തതും ക്രമരഹിതവുമായ പ്രഭാതശീലങ്ങളുമായി നിങ്ങളുടെ ദിവസം ആരംഭിക്കുന്നത് ആരോഗ്യത്തെ തകര്‍ത്തേക്കാം. രാവിലെ പലതവണ അലാറം ബട്ടണില്‍ സ്നൂസ് ചെയ്യുക, രാവിലെ വെറുംവയറ്റില്‍ കാപ്പിയോ ചായയോ കുടിക്കുക, പ്രഭാതഭക്ഷണം ഒഴിവാക്കുക എന്നീ ശീലങ്ങളെല്ലാം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാം.
ഈ അനാരോഗ്യകരമായ പ്രഭാത ശീലങ്ങള്‍ നിങ്ങളുടെ ദിവസത്തെ കൂടുതല്‍ സമ്മര്‍ദ്ദത്തിലേക്ക് നയിക്കുക മാത്രമല്ല, പല ആരോഗ്യപ്രശ്‌നങ്ങളും വികസിപ്പിക്കാനുള്ള അപകടസാധ്യത ഉണ്ടാക്കുകയും ചെയ്യും. ഇത് നിങ്ങളുടെ ഭാരം കുറയ്ക്കാനുള്ള ലക്ഷ്യങ്ങളെ തടസപ്പെടുത്തുകയും ചെയ്യും. ശരീരഭാരം വര്‍ധിപ്പിക്കാന്‍ കാരണമാകുന്ന ചില പ്രഭാത ശീലങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
ദിവസവും 7-8 മണിക്കൂര്‍ ഉറങ്ങുന്നത് നല്ല ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ ഉറക്കവും അമിതമായി ഉറങ്ങുന്നതും ശരീരഭാരം കൂട്ടാന്‍ ഇടയാക്കും. നിങ്ങള്‍ കൂടുതല്‍ നേരം ഉറങ്ങുകയാണെങ്കില്‍ പ്രഭാതഭക്ഷണം കഴിക്കുന്നത് വൈകും. ഇത് നിങ്ങളുടെ മെറ്റബോളിസത്തെ കൂടുതല്‍ ബാധിക്കും. രാത്രിയില്‍ 9-10 മണിക്കൂര്‍ വരെ ഉറങ്ങുന്നവരില്‍ പൊണ്ണത്തടിയുണ്ടാകാന്‍ 21% കൂടുതലാണ്.
രാവിലെ വെള്ളം കുടിക്കാതിരിക്കുന്നത് നിങ്ങളുടെ അരക്കെട്ടിനെ ബാധിക്കുന്നു. നിങ്ങളുടെ വന്‍കുടലില്‍ നിന്നുള്ള മാലിന്യങ്ങള്‍ പുറന്തള്ളുന്നത് മുതല്‍ കാര്യക്ഷമമായ രാസവിനിമയം വരെ ശരീരത്തിലെ എല്ലാ ജൈവ പ്രവര്‍ത്തനത്തിനും വെള്ളം അത്യാവശ്യമാണ്. ഇത് ശരീരത്തെ കൂടുതല്‍ കലോറി കത്തിക്കാന്‍ അനുവദിക്കുന്നു. അപര്യാപ്തമായ വെള്ളം നിര്‍ജ്ജലീകരണത്തിനും മോശം മെറ്റബോളിസത്തിനും ഇടയാക്കും.
ഇത് കുറച്ച് മാത്രം കലോറി കുറയ്ക്കുകയും അരക്കെട്ടില്‍ കൊഴുപ്പ് അടിയാനും കാരണമാകും. നിങ്ങളുടെ പ്രഭാതഭക്ഷണത്തില്‍ ശരിയായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നത് ആരോഗ്യകരമായിരിക്കുന്നതില്‍ പ്രധാനമാണ്. ഉയര്‍ന്ന പ്രോട്ടീന്‍ പ്രഭാതഭക്ഷണം ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. എന്നാല്‍ നമ്മളില്‍ മിക്കവര്‍ക്കും എല്ലാ ദിവസവും രാവിലെ ഈ പോഷകം വേണ്ടത്ര ലഭിക്കുന്നില്ല.
ഉയര്‍ന്ന കൊഴുപ്പും സോഡിയവും ഉള്ള പ്രഭാതഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ലോകമെമ്പാടും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് സ്വയം അപ്‌ഡേറ്റ് ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ടിവി ഓണ്‍ ചെയ്യുന്നത് ഒഴിവാക്കുക. കൂടുതല്‍ ഭക്ഷണം കഴിക്കാനും ഭക്ഷണം ചവച്ചരക്കാതിരിക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഒരു മോശം ശീലമാണിത്.
ഇത് ശരീരഭാരം വര്‍ധിപ്പിക്കും. സാവധാനത്തിലും ശ്രദ്ധയോടെയും ഭക്ഷണം കഴിക്കുക. വിഴുങ്ങുന്നതിന് മുമ്പ് നിങ്ങളുടെ ഭക്ഷണം നന്നായി ചവയ്ക്കുക. ഫാറ്റി ക്രീമറുകളും പഞ്ചസാരയും അടങ്ങിയ കാപ്പി രാവിലെ കഴിക്കുന്നത് ശരീരഭാരം കൂട്ടും. ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, പഞ്ചസാര രഹിത സോയ പാല്‍, ഹെംപ് പാല്‍, ബദാം പാല്‍ അല്ലെങ്കില്‍ ഓട്‌സ് പാല്‍ എന്നിവയിലേക്ക് മാറിക്കൊണ്ട് നിങ്ങളുടെ കാപ്പി ലഘൂകരിക്കുക.