ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന തന്മാത്രയാണ് ഹീമോഗ്ലോബിൻ. ഇവയാണ് ശ്വാസകോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നത്. ഹിമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ കോശങ്ങൾക്ക് പ്രാണവായു കിട്ടാതെയാകും. അതുകൊണ്ട് തന്നെ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കുറയാതെ ശ്രദ്ധിക്കേണ്ടതുണ്ട്. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12 g/dLആണെന്നാണ് ഉറപ്പാക്കേണ്ടത്.
ഹീമോഗ്ലോബിൻ അളവ് കുറഞ്ഞാൽ, കാൻസർ, അനീമിയ പോലുള്ള രോഗാവസ്ഥകളിലേക്ക് നയിച്ചേക്കാം.ഹീമോഗ്ലോബിൻ്റെ അളവ് കുറവാണെങ്കിൽ ആദ്യം ചെയ്യേണ്ടത് നിങ്ങളുടെ ശരീരത്തിലെ ഇരുമ്പിൻ്റെ അളവ് വർദ്ധിപ്പിക്കുക എന്നതാണ്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം
കക്കയിറച്ചി
ഭക്ഷണത്തിൽ കക്കയിറച്ചി ഉൾപ്പെടുത്തുന്നത് ശരീരഭാരം കുറയ്ക്കാനും രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്താനും സഹായിക്കും. ഹൃദയത്തിൻ്റെയും തലച്ചോറിൻ്റെയും ആരോഗ്യത്തിനും ഇവ ഉത്തമമാണ്. 100 ഗ്രാം കക്കയിറച്ചിയിൽ പരമാവധി ഇരുമ്പിൻ്റെ അളവ് 3 മില്ലിഗ്രാം ആണ്. അതായ ശുപാർശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തിൻ്റെ 17 ശതമാനം വരും.
മത്തൻ വിത്തുകൾ
ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമത്തിൽ വിത്തുകൾ ഉൾപ്പെടുത്തേണ്ടത് അനിവാര്യമാണ്. ശരീരത്തിന് പോഷണം നൽകാൻ സഹായിക്കുന്ന ഒന്നാണ് മത്തന്‌റെ വിത്തുകൾ. ഇരുമ്പ് കൊണ്ട് സമ്പുഷ്ടമാണ് ഇത്.
ചീര
ഇവയിൽ ധാരാളം പോഷകങ്ങളും വിറ്റാമിനുകളും ധാതുക്കളും നാരുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്.രോഗപ്രതിരോധ സംവിധാനത്തെയും ദഹനവ്യവസ്ഥയെയും ഇത് സഹായിക്കുന്നു. നൂറ് ഗ്രാം ചീരയിൽ 2.7 മില്ലി ഗ്രാം ആണ് ഇരുമ്പിന്റെ അളവ്.
ക്വിനോവ
ഏറ്റവും മികച്ച പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ക്വിനോവ.നാരുകൾ, ലിപിഡുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ എന്നിവയാൽ സമ്പന്നമായ ക്വിനോവ ആരോഗ്യപ്രദമാണ്.2.76 മില്ലിഗ്രാം ഇരുമ്പ് ക്വിനോവയിൽ അടങ്ങിയിട്ടുണ്ട്. അതായത് പുരുഷന്മാർക്ക് ആവശ്യമായ ഉപഭോഗത്തിൻ്റെ 34.5%, സ്ത്രീകൾക്ക് ആവശ്യമായതിന്റെ 15.33% ശതമാനം.
പയർവർഗ്ഗങ്ങൾ
വിറ്റാമിനുകൾ, ധാതുക്കൾ, നാരുകൾ, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിങ്ങനെ സുപ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടമാണ് പയർവർഗ്ഗങ്ങൾ. സോയാബീൻ, ബീൻസ്, പയർ, ചെറുപയർ, കടല തുടങ്ങിയ പയർവർഗങ്ങളിൽ എല്ലാം തന്നെ അയണിൻ്റെ അളവ് വളരെ കൂടുതലാണ്.
ബ്രോക്കോളി
ബ്രോക്കോളിയിൽ ഇരുമ്പ് മാത്രമല്ല, ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്ന വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ഒരു കപ്പ് വേവിച്ച ബ്രൊക്കോളിയിൽ ഏകദേശം 1 മില്ലിഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട്.
മുരിങ്ങയില
മുരിങ്ങയില പോഷകങ്ങളുടെ ഉറവിടമാണ്. ഒരു കപ്പ് മുരിങ്ങയിൽ 4 മില്ലിഗ്രാം