രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു ചലച്ചിത്ര താരമാണ് ആർ മാധവൻ. സമൂഹ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് ആർ മാധവൻ. നടന്റെ പുത്തൻ സ്റ്റൈലിഷ് ലുക്കിലുള്ള ഒരു ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ശെയ്‍ത്താനാണ് മാധവൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.
വില്ലൻ വേഷത്തിൽ മാധവനെത്തിയ ഹൊറർ ചിത്രം ശെയ്ത്താൻ ആഗോളതലത്തിൽ ആകെ 212 കോടി രൂപയിൽ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോർട്ട്. വനരാജ് കാശ്യപ് എന്ന ഒരു കഥാപാത്രമായ മാധവനൊപ്പം അജയ് ദേവ്‍ഗണും ജ്യോതികയുമെത്തിയ ശെയ്‍ത്താന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ആര്‍ മാധവന്റേതായി ധോക്ക: റൗണ്ട് ദ് കോര്‍ണര്‍’ ആണ് ശെയ്‍ത്താനു മുമ്പെത്തിയത്. സംവിധാനം നിര്‍വഹിച്ചത് കൂക്കി ഗുലാത്തിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അമിത് റോയ്‍യാണ്. ഖുഷാലി കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു.
View this post on Instagram
അജയ് ദേവ്‍ഗണ്‍ നായകനായവയില്‍ ശെയ്‍ത്താൻ ചിത്രത്തിന് മുന്നേയെത്തിയ ‘ഭോലാ’യും ഹിറ്റായി മാറിയിരുന്നു. സംവിധാനം നിര്‍വഹിച്ചതും അജയ് ദേവ്‍ഗണാണ്. ഛായാഗ്രാഹണം അസീസ് ബജാജാണ് നിര്‍വഹിച്ചത്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.
















