Health

മഴക്കാലത്ത് എല്ലുകളുടെ ആരോഗ്യം ശ്രദ്ധിക്കുന്നില്ല ?: എങ്കിൽ അറിയണം, ഭക്ഷണത്തിൽ നിങ്ങൾ ഉൾപ്പെടുത്തേണ്ടവ

സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക

ജീവിതശൈലിൽ വരുന്ന മാറ്റങ്ങളാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കാനുള്ള ഏക വഴി. വിറ്റാമിനുകളും ധാതുക്കളും ധാരാളമടങ്ങിയ ഭക്ഷണം പതിവാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യസംരംക്ഷണത്തിനായി ചെയ്യേണ്ടത് അത്തരത്തിൽ എല്ലുകളുടെ ബലം കൂട്ടാൻ നിങ്ങൾ ചെയ്യേണ്ടത് ഇതൊക്കെയാണ്.

  • മുടങ്ങാതെ വ്യായാമം ചെയ്യുക. എല്ലുകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുക. ഇതിനായി നടത്തം, നീന്തൽ, യോഗ തുടങ്ങിയവയൊക്കെ തിരഞ്ഞെടുക്കാം.
  • പുകവലിയും അമിത മദ്യപാനവും ഒഴിവാക്കുക. ഇത്തരം ശീലങ്ങള്‍ അസ്ഥികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നു. അതിനാല്‍ പുകവലിയും മദ്യപാനവും ഒഴിവാക്കുക.
  • സംസ്കരിച്ച ഭക്ഷണങ്ങള്‍, ജങ്ക് ഫുഡ് തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. പകരം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.
  • എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഇതിനായി പാലുല്‍പ്പന്നങ്ങള്‍, ഇലക്കറികള്‍, നട്സ്, സീഡുകള്‍ തുടങ്ങിയവ കഴിക്കാം.
  • ശരീരഭാരം കൂടാതെ നോക്കുക. ഭാരം കൂടുമ്പോള്‍ മുട്ടുവേദനയും മറ്റുമൊക്കെ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതിനാല്‍ പതിവായി ശരീരഭാരം പരിശോധിക്കുക.
  • കാത്സ്യത്തെ നമ്മുടെ ശരീരത്തിലേയ്ക്ക് ആഗിരണം ചെയ്യാന്‍ സഹായിക്കുന്നത് വിറ്റാമിന്‍ ഡിയാണ്. അതിനാല്‍ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ഇതിനായി മത്സ്യം, മുട്ട, മഷ്റൂം തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
  • ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

എള്ള്, ചിയ പോലുള്ള വിത്തിനങ്ങളും കാത്സ്യത്തിന്റെ കലവറയാണ്. അതിനാല്‍ ഇവയും പതിവായി ഡയറ്റിലുള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിനായി പ്രയോജനകരമാണ്. വിറ്റാമിന്‍ സിക്ക് പുറമേ കാത്സ്യവും അടങ്ങിയിട്ടുള്ള ഓറഞ്ചും ഡയറ്റില്‍ വേണം. ഓറഞ്ച് പതിവായി കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരംക്ഷിക്കാന്‍ സഹായിക്കും.

ബീന്‍സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഫൈബര്‍, പ്രോട്ടീന്‍, മറ്റ് മിനറലുകള്‍ എന്നിവ ഇവയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ സോയ ബീന്‍സ്, ഗ്രീന്‍ ബീന്‍സ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും.

ഇലക്കറികള്‍ കഴിക്കുന്നതും പതിവാക്കണം. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികളില്‍ നിന്നും ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കും. കൂടാതെ എല്ലുകളുടെ ആരോഗ്യത്തിന് വേണ്ട വിറ്റാമിന്‍ കെയും ഇവയിലുണ്ട്. അതിനാല്‍ ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ പതിവായി കഴിക്കാം.

എല്ലുകളുടെ ആരോഗ്യത്തിനായി പാല്‍, ചീസ്, യോഗര്‍ട്ട് തുടങ്ങിയ പാലുത്പ്പന്നങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തണം. ഇവയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും പ്രോട്ടീനും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഫാറ്റും ഇവയില്‍ കുറവാണ്.

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. പ്രത്യേകിച്ച് സാല്‍മണ്‍ മത്സ്യത്തില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിന്‍ ഡിയും ഒമേഗ 3 ഫാറ്റി ആസിഡും ധാരാളമുണ്ട്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കാം. കാത്സ്യത്തിന് പുറമേ മാംഗനീസ്, വിറ്റാമിന്‍ ഇ തുടങ്ങിയവ അടങ്ങിയ ബദാം എല്ലുകളുടെ ആരോഗ്യത്തിന് നല്ല ഗുണം ചെയ്യും.